റിയാദ്: 95ാമത് സൗദി ദേശീയദിനം കേക്ക് മുറിച്ചും റിയാദ് മെട്രോയിൽ ഒരുമിച്ച് യാത്രചെയ്തും ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) ആഘോഷിച്ചു. റിയാദ് മലസിലെ അൽ മാസ് റസ്റ്റാറൻറ് അങ്കണത്തിൽ നടന്ന ആഘോഷം ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു.
ചെയർമാൻ റാഫി പാങ്ങോടും പ്രസിഡൻറ് ഷാജി മടത്തിലും നേതൃത്വം നൽകി. മീഡിയ ഫോറം ജനറൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ, ഡോ. കെ.ആർ. ജയൻചന്ദ്രൻ, സലിം അർത്തിൽ, കമർബാനു എന്നിവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ടോം ചാമക്കാലായിൽ നന്ദി പറഞ്ഞു.
അബ്ദുൽ അസീസ് പവിത്ര, ഷാജഹാൻ പാണ്ട, അഷറഫ് ചെല്ലമ്പാറ, ഹരികൃഷ്ണൻ, സജീർ ചിതറ, ഹിബ സലിം, നസീർ കുമ്മിൾ, ഉണ്ണി കൊല്ലം, മുന്ന അയൂബ്, ഷഫീഖ് കല്ലമ്പലം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.