‘ഹാർമോണിയസ് കേരള’ മെഗാ ഷോ പ്രവേശന ടിക്കറ്റുകളുടെ വിതരണോദ്ഘാടനം വി.പി മുഹമ്മദലി, എ.ജി. സ്മിത എന്നിവർ നിർവഹിക്കുന്നു.

ഗൾഫ് മാധ്യമം ‘ഹാർമോണിയസ് കേരള’ പ്രവേശന ടിക്കറ്റ്​ വിതരണം ആരംഭിച്ചു

ജിദ്ദ: ജിദ്ദയിൽ ഈ മാസം 24 ന് ഗൾഫ് മാധ്യമവും മി ഫ്രണ്ടും സംഘടിപ്പിച്ചിരിക്കുന്ന ‘ഹാർമോണിയസ് കേരള’ മെഗാ ഷോയുടെ പ്രവേശന ടിക്കറ്റുകളുടെ വിതരണോദ്ഘാടനം നടന്നു. ജിദ്ദയിൽ നടന്നു വരുന്ന ബ്ലാസ്റ്റേഴ്‌സ് എഫ്.സി സൂപ്പർ ലീഗ് ഫുട്ബാൾ ടൂർണമെന്റ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ജിദ്ദ നാഷണൽ ആശുപത്രി മാനേജിങ് ഡയറക്ടർ വി.പി മുഹമ്മദലി, എൻ. കൺഫോർട്സ് മാനേജിങ് ഡയറക്ടർ അബ്ദുൽ ലത്തീഫ് കാപ്പുങ്ങലിന് നൽകിയും, മലർവാടി ജിദ്ദ സൗത്ത് സോൺ സംഘടിപ്പിച്ച ബാലോത്സവ വേദിയിൽ അൽ വുറൂദ് ഇന്റർനാഷണൽ സ്‌കൂൾ വൈസ് പ്രിൻസിപ്പൽ എ.ജി. സ്മിത, അസീൽ ട്രേഡിങ്ങ് കമ്പനി (നടരാജ്) ജനറൽ മാനേജർ എം.കെ. അബ്ദുൽ റഹീമിന് നൽകിയും ടിക്കറ്റ് വിതരണോദ്‌ഘാടനം നിർവഹിച്ചു.

ഗൾഫ് മാധ്യമം രക്ഷാധികാരി എ. നജ്മുദ്ധീൻ, ഹാർമോണിയസ് കേരള മെഗാ ഷോ ജനറൽ കൺവീനർ സി.എച്ച്. ബഷീർ, പ്രോഗ്രാം കമ്മിറ്റി അംഗം സഫറുള്ള മുല്ലോളി, ഗൾഫ് മാധ്യമം സൗദി മാർക്കറ്റിങ് മാനേജർ ഹിലാൽ ഹുസ്സൈൻ, മി ഫ്രണ്ട് മൊബൈൽ ആപ്ലിക്കേഷൻ പ്രൊഡക്റ്റ് ഓണർ ഇമ്രാൻ ഹുസ്സൈൻ, ഗൾഫ് മാധ്യമം ജിദ്ദ ബ്യൂറോ ഹെഡ് സാദിഖലി തുവ്വൂർ, ഹാർമോണിയസ് കേരള മെഗാ ഷോ ഓപ്പറേഷൻ കോർഡിനേറ്റർ ഇ.കെ. നൗഷാദ്, സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്ര, ബ്ലാസ്റ്റേഴ്‌സ് എഫ്.സി ചെയർമാൻ ചെറിയ മുഹമ്മദ് ആലുങ്ങൽ, ബ്ലാസ്റ്റേഴ്‌സ് എഫ്.സി ജനറൽ സെക്രട്ടറി അബു കട്ടുപ്പാറ, ബാവ മുഹമ്മദ് എന്നിവർ ഇരു ചടങ്ങിലുമായി സംബന്ധിച്ചു.


ജിദ്ദ, മക്ക, മദീന, യാംബു എന്നിവിടങ്ങളിൽ വിവിധ ഷോപ്പുകളിലും വ്യക്തികൾ മുഖേനയും പ്രവേശന ടിക്കറ്റുകൾ ലഭ്യമാണ്. ജിദ്ദയിൽ ശറഫിയയിലെ ഏഷ്യൻ ടൈംസ് വാച്ച് ഷോപ്പ്, സിസി ബേക്കറി ആൻഡ് കൂൾബാർ, സ്മാർട്ട് ലുക്ക് സലൂൺ എന്നിവിടങ്ങളിലും ഹോട്ടൽ സാഗർ കാർ ഹറാജ്, ഹോട്ടൽ പരിവാർ കാർ ഹറാജ്, ഇന്ത്യൻ ടേസ്റ്റി റസ്റ്റാറന്റ് നഈം ഡിസ്ട്രിക്, മച്ചിലി ഇന്ത്യൻ റസ്റ്റാറന്റ് ബവാദി, വുഡ്‌ലാന്റ് ഇന്ത്യൻ റസ്റ്റാറന്റ് ഹിറ സ്ട്രീറ്റ്, കേരള ഹോട്ടൽ നുസ്ഹ ഡിസ്ട്രിക്, നെസ്മ സൂപ്പർ മാർക്കറ്റ് യാംബു റോയൽ കമ്മീഷൻ എന്നീ ഷോപ്പുകളിൽ ടിക്കറ്റുകൾ ലഭ്യമാണ്.

0533818357 (ഹിദായത്ത് മദീന), 0502234867 (നിയാസ് യാംബു), 0506061059 (സഫീർ മക്ക) എന്നീ നമ്പറുകളിൽ ബന്ധപ്പെട്ടും ടിക്കറ്റുകൾകരസ്ഥമാക്കാം. നാളെ മുതൽ ഓൺലൈനിലും ടിക്കറ്റുകൾ ലഭ്യമായിരിക്കും. പ്ലാറ്റിനം 300, ഡയമണ്ട് 150, ഗോൾഡ് 75, സിൽവർ 40 റിയാൽ വീതമാണ് പ്രവേശന ടിക്കറ്റുകളുടെ നിരക്കുകൾ.

മൂല്യ വർധിത നികുതി (വാറ്റ്) ഉൾപ്പെടെയാണ് നിരക്കുകൾ. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും. ടിക്കറ്റ് സംബന്ധമായ പൊതു അന്വേഷണങ്ങൾക്ക് 0504507422 എന്ന നമ്പറിലും മറ്റു അന്വേഷണങ്ങൾക്ക് 0559280320, 0553825662 എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.

Tags:    
News Summary - Gulf Madhyamam has started distribution of Harmonious Kerala entrance tickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.