ഗൾഫ് മാധ്യമം 'ഹബീബി ഹബീബി' മത്സര വിജയികളെ പ്രഖ്യാപിച്ചു

ജിദ്ദ: ഗൾഫ് മാധ്യമം സൗദി പ്രവാസികൾക്കായി സംഘടിപ്പിച്ച 'ഹബീബി ഹബീബി' പരിപാടിയുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. തങ്ങളുടെ ഏറ്റവും ഹൃദ്യമായ സുഹൃദ്, സാഹോദര്യ ബന്ധത്തെക്കുറിച്ചുള്ള അനുഭവം മറ്റുള്ളവരുമായി പങ്കുവെക്കാൻ അവസരമൊരുക്കികൊണ്ട് 'അനുഭവം എഴുതൂ, സമ്മാനം നേടൂ' എന്ന പേരിൽ നടന്ന മത്സരത്തിൽ മുഹമ്മദ് റഫീഖ്, ഇബ്രാഹീം സുബ്ഹാൻ റിയാദ്, സലാഹ് കാരാൻ ജിദ്ദ എന്നിവർ വിജയികളായി. തങ്ങളുടെ മറക്കാനാവാത്ത സൗഹൃദം ഗൾഫ് മാധ്യമം പത്രത്തിലൂടെയും സൗദി ഫേസ്ബുക് പേജിലൂടെ വീഡിയോ ആയും പ്രസിദ്ധീകരിച്ചതിൽ നിന്ന് ഏറ്റവും മികച്ചവ തിരഞ്ഞെടുത്താണ് ഇവർ സമ്മാനത്തിനർഹരായത്.

കേരളത്തിലെ മികച്ച ഗായകർ പങ്കെടുത്ത ഹബീബി ഹബീബി ഓൺലൈൻ തത്സമയ സംഗീത പരിപാടിയിലേക്ക് തങ്ങൾക്കിഷ്ടപ്പെട്ട പാട്ടുകൾ ആവശ്യപ്പെട്ടുകൊണ്ട് 'ഇഷ്ടപ്പെട്ട പാട്ട് പ്രിയപ്പെട്ട കൂട്ട്' എന്ന പേരിൽ നടന്ന മത്സരത്തിൽ മുഹമ്മദ് കുന്നുമ്മൽ, രതിൻ ലാൽ, റഫീഖ് നന്മിനി എന്നിവർ വിജയികളായി. ഓൺലൈൻ സംഗീത പരിപാടി നടന്നുകൊണ്ടിരിക്കെ തത്സമയ ചോദ്യങ്ങൾക്ക് ശരിയുത്തരം കമന്റായി നൽകിയവരിൽ നിന്നും റയ്യാൻ നവാസ് കാട്ടുംമ്പുറത്ത്, ഹസ്സൻ ഹാഷിം, സലാം കൊച്ചിൻ എന്നിവരെ വിജയികളായി തെരഞ്ഞെടുത്തു.

വിജയികളെ ഗൾഫ് മാധ്യമത്തിൽ നേരിട്ട് വിളിച്ചു സമ്മാനദാനം നടത്തുന്നതാണ്. പരിപാടിയിൽ പങ്കെടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നതായും ഹബീബി ഹബീബി പരിപാടി വിജയിപ്പിച്ച മുഴുവൻ പ്രേക്ഷകരെയും നന്ദി അറിയിക്കുന്നതായും ഗൾഫ് മാധ്യമം മാനേജ്‌മെന്റ് അറിയിച്ചു. 

Tags:    
News Summary - gulf madhyamam habibi habibi winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.