ഗൂഡല്ലൂർ സ്വദേശി യാമ്പുവിൽ മരിച്ചു

യാമ്പു: ഗൂഡല്ലൂർ മാക്ക് മൂല സ്വദേശി സൈതലവി എന്ന ബാവ (43) സൗദി അറേബ്യയിലെ യാമ്പുവിൽ ഹൃദയാഘാതം മൂലം മരിച്ചു. ഏഴു വർ ഷമായി യാമ്പു റോയൽ കമീഷനിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

ഞാറാഴ്ച രാവിലെ സുബ്ഹ് നമസ്കാരം കഴിഞ്ഞ് റൂമിലേക്ക് മടങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. അടുത്തമാസം നാട്ടിൽ പോകാൻ ടിക്കറ്റെടുത്ത് ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിനിടയിലാണ് മരണം.

ഭാര്യ: നജ്മ. മാതാവ്: ആസ്യ. മൂന്നു മക്കളുണ്ട്. യാമ്പു റോയൽ കമീഷൻ ആശുപത്രിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി യാമ്പുവിൽ തന്നെ സംസ്കരിക്കുവാനാണ് തീരുമാനമെന്ന് ബന്ധുക്കൾ അറിയിച്ചു.


Tags:    
News Summary - Gudalur Native dead in Saudi Yamboo -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.