ദമ്മാം: ദമ്മാമിലെ ഗ്രാൻറ് മാർട്ട് ഹൈപർമാർക്കറ്റ് നാലാം വാർഷികം ആഘോഷിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറി. മ ാനേജ്മെൻറ് പ്രതിനിധികളായ സാലെ, മുഹമ്മദ് അലി ഹംസ, നിയാസുദ്ദീൻ, ജംഷീദ് അലി എന്നിവരുടെ സാന്നിദ്ധ്യത്തിൽ അഹമ്മദ് അൽ അമൂദിയും ഹാഷിം അബ്ബാസും ചേർന്ന് കേക്ക് മുറിച്ച് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സൗദി പാട്ടുകൂട്ടം സംഘത്തിെൻറ നാടൻ പാട്ട്, കരോക്കെ ഗാനമേള, കുട്ടികളുടെ നൃത്തനൃത്യങ്ങൾ, സൗദി കലാകാരൻ ഹാഷിം അബ്ബാസിെൻറ ഗാനവിരുന്ന് എന്നിവ അരങ്ങേറി. വാർഷികം പ്രമാണിച്ച് ഏർപ്പെടുത്തിയ ഭാഗ്യസമ്മാന നറുക്കെടുപ്പിൽ എട്ട് പേർ വിജയികളായി. ഉമർ മേത്തല, റുവാ ഷെഫീഖ്, ഉസ്മാൻ ഷാഹിദ് എന്നിവർ സ്വർണ നാണയ സമ്മാനത്തിന് അർഹരായി. തുടർന്നുള്ള എല്ലാ വെള്ളിയാഴ്ചകളിലും എട്ടുപേരെ വീതം തെരഞ്ഞെടുക്കുന്ന ഭാഗ്യസമ്മാന നറുക്കെടുപ്പ് നടക്കുമെന്ന് മാനേജ്മെൻറ് അറിയിച്ചു. വാർഷികത്തോട് അനുബന്ധിച്ച് ഉപഭോക്താക്കൾക്കായി കില്ലർ ഒാഫറും പ്രഖ്യാപിച്ചിരുന്നു. വൻ തിരക്കാണ് അനുഭവപ്പെട്ടത്. വരും ആഴ്ചകളിലും അതിശയിക്കുന്ന വിലക്കുറവ് വിവിധ വിഭാഗങ്ങളിലുണ്ടാവുമെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.