നാഷനൽ സയൻസ് ആൻഡ് ടെക്‌നോളജി യൂനിവേഴ്‌സിറ്റിയുടെ ബിരുദദാന ചടങ്ങിൽ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. പി. മുഹമ്മദലി സംസാരിക്കുന്നു

നാഷനൽ യൂനിവേഴ്​സിറ്റി: 1215 വിദ്യാർഥികൾ ബിരുദം സ്വീകരിച്ചു

മസ്കത്ത്​: നാഷനൽ സയൻസ് ആൻഡ് ടെക്‌നോളജി യൂനിവേഴ്‌സിറ്റിയുടെ 2021-2022 വർഷത്തെ ബിരുദദാന ചടങ്ങ്​ ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിലെ മദീനത്ത് അൽ ഇർഫാൻ തിയറ്ററിൽ നടന്നു. 1215 ബിരുദധാരികളെ ചടങ്ങിൽ ആദരിച്ചു. ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ സാബ്തിയുടെ രക്ഷാകർതൃത്വത്തിലായിരുന്നു പരിപാടി.

ദേശീയഗാനത്തിനു ​ശേഷം ഖുർആൻ പാരായണത്തോടെയാണ്​ ചടങ്ങുകൾ ആരംഭിച്ചത്​. ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. പി. മുഹമ്മദലി സ്വാഗതം പറഞ്ഞു. മാതാപിതാക്കളെയും സ്പോൺസർമാരെയും അഭിനന്ദിച്ച അദ്ദേഹം ബിരുദധാരികളോട് പഠനം തുടരാനും സ്വയം വികസിപ്പിക്കാനും സമൂഹത്തിൽ അവരുടെ പങ്ക് ഫലപ്രദമായി വിനിയോഗിക്കാനും ഉപദേശിച്ചു. സമൂഹത്തെ അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും സേവിക്കണമെന്ന് ബിരുദധാരികളെ അഭിനന്ദിച്ച്​ സംസാരിച്ച ​ വൈസ് ചാൻസലർ ഡോ. അലി അൽ ബിമാനി പറഞ്ഞു.

ചടങ്ങിൽ, മികച്ച അക്കാദമിക് നേട്ടങ്ങളും മറ്റും കൈവരിച്ച 27 വിദ്യാർഥികൾക്ക്​ പ്രത്യേക അവാർഡുകളും സമ്മാനിച്ചു. സമൂഹ മൂല്യങ്ങളിലൂന്നി വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമുള്ള അന്തർദേശീയമായി അംഗീകരിക്കപ്പെട്ട സ്ഥാപനമായി മാറുന്നതിനുള്ള തയാറെടുപ്പിലാണ്​ നാഷനൽ യൂനി​വേഴ്​സിറ്റി. അംബാസഡർമാർ, ട്രസ്റ്റി ബോർഡ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മുഖ്യാതിഥികളെ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ.പി. മുഹമ്മദ് അലി, വി.സി. ഡോ. അലി അൽ ബിമാനി എന്നിവർ ആദരിച്ചു. സർവകലാശാല ഡി.വി.സി.പി ഡോ. സലീം ഖമീസ് അൽ അറൈമി നന്ദി പറഞ്ഞു

Tags:    
News Summary - Graduation Ceremony National University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.