ഗൗ​രി​യ​മ്മ​ക്ക്​ ആ​ദ​രാ​ജ്​​ഞ​ലി അ​ർ​പ്പി​ച്ച്​ റി​യാ​ദ് ന​വോ​ദ​യ ഓ​ൺ​ലൈ​നി​ൽ ചേ​ർ​ന്ന അ​നു​ശോ​ച​ന​യോ​ഗം

ഗൗ​രി​യ​മ്മ കേ​ര​ള​ത്തി​െൻറ ചു​വ​ന്ന​ന​ക്ഷ​ത്രം –ന​വോ​ദ​യ റി​യാ​ദ്

റി​യാ​ദ്​: അ​ന്ത​രി​ച്ച ക​മ്യൂ​ണി​സ്​​റ്റ്​ നേ​താ​വും മു​ൻ​മ​ന്ത്രി​യു​മാ​യി​രു​ന്ന കെ.​ആ​ർ. ഗൗ​രി​യ​മ്മ​ക്ക്​ ആ​ദ​രാ​ഞ്ജ​ലി​ക​ള​ർ​പ്പി​ച്ച് റി​യാ​ദ് ന​വോ​ദ​യ അ​നു​ശോ​ച​ന​യോ​ഗം ഓ​ൺ​ലൈ​നി​ൽ സം​ഘ​ടി​പ്പി​ച്ചു. കേ​ര​ളം​ക​ണ്ട ഏ​റ്റ​വും ധീ​ര​യാ​യ വ​നി​ത​യാ​യി​രു​ന്നു കെ.​ആ​ർ. ഗൗ​രി​യ​മ്മ.

കേ​ര​ള ച​രി​ത്ര​ത്തി​നു​മു​ന്നേ ന​ട​ന്ന് അ​ന​വ​ധി സ​മ​ര പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ​യും സാ​മൂ​ഹി​ക​പ​രി​ഷ്ക​ര​ണ​ത്തി​ന് അ​ടി​ത്ത​റ​പാ​കി​യ നി​ര​വ​ധി ഭ​ര​ണ​പ​രി​ഷ്‌​കാ​ര​ങ്ങ​ളി​ലൂ​ടെ​യും അ​ടി​സ്ഥാ​ന​ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​യ​ത്​​നി​ച്ച ജീ​വി​ത​മാ​യി​രു​ന്നു അ​വ​രു​ടേ​ത്. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പീ​ഡ​ന​മാ​യി​രു​ന്നു ഗൗ​രി​യ​മ്മ​ക്ക്​ ജ​യി​ലി​ൽ അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്ന​ത്. സ​മ്പ​ത്തു​ള്ള ത​റ​വാ​ട്ടി​ൽ ജ​നി​ച്ച്, പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ൽ​നി​ന്നു​ള്ള ആ​ദ്യ​ത്തെ നി​യ​മ​ബി​രു​ദ​ദാ​രി​യാ​യി​ട്ടും അ​ക്കാ​ല​ത്ത് ത​ട​വ​റ​യും പീ​ഡ​ന​ങ്ങ​ളും മാ​ത്രം സ്വ​പ്നം കാ​ണാ​ൻ ക​ഴി​യു​ന്ന ചെ​ങ്കൊ​ടി കൈ​ക​ളി​ലേ​ന്തി ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലേ​ക്കി​റ​ങ്ങു​ക​യാ​യി​രു​ന്നു ഗൗ​രി​യ​മ്മ ചെ​യ്ത​ത്. സ്ത്രീ ​സ​മൂ​ഹ​ത്തി​നാ​കെ മാ​തൃ​ക​യാ​ണ​വ​ർ.

കാ​ർ​ഷി​ക നി​യ​മം, കു​ടി​യൊ​ഴി​പ്പി​ക്ക​ൽ നി​രോ​ധ​ന നി​യ​മം, പാ​ട്ടം പി​രി​ക്ക​ൽ നി​രോ​ധ​ന നി​യ​മം, കു​ടി​കി​ട​പ്പ​വ​കാ​ശ നി​യ​മം എ​ന്നി​ങ്ങ​നെ അ​ടി​സ്ഥാ​ന ജ​ന​വി​ഭാ​ഗ​ത്തി​ന് ജ​നി​ച്ച മ​ണ്ണി​ൽ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം ഉ​റ​പ്പി​ച്ചു​ന​ൽ​കി​യ​ത് കെ.​ആ​ർ. ഗൗ​രി​യ​മ്മ അ​വ​ത​രി​പ്പി​ച്ച നി​യ​മ​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്നു​വെ​ന്നും പ്ര​സം​ഗ​ക​ർ അ​നു​സ്മ​രി​ച്ചു.

അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ ന​വോ​ദ​യ പ്ര​സി​ഡ​ൻ​റ്​ ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, ബാ​ബു​ജി, മ​നോ​ഹ​ര​ൻ, ഷാ​ജു പ​ത്ത​നാ​പു​രം, അ​നി​ൽ മ​ണ​മ്പൂ​ര്, ശ്രീ​രാ​ജ്, ജോ​ജോ, അ​രു​ൺ, അ​നി​ൽ പി​ര​പ്പ​ൻ​കോ​ട്, ക​ലാം, കു​മ്മി​ൾ സു​ധീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Gowriamma is the red star of Kerala - Navodaya Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.