സൗദിയിൽ ജോലിക്കാരുടെ താമസ വിവരങ്ങൾ തൊഴിൽ മന്ത്രാലയത്തിന് നൽകണം

റിയാദ്: സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാർ താമസിക്കുന്ന സ്ഥലത്തി​െൻറ വിവരങ്ങൾ തൊഴിൽ (മാനവ വിഭവശേഷി സാമൂഹിക വികസന) മന്ത്രാലയത്തിന് നൽകണമെന്ന് മന്ത്രാലയ വൃത്തങ്ങൾ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. 2021 ജനവുരി ഒന്നിന് മുമ്പ് 'ഈജാർ' സംവിധാനത്തിൽ ജോലിക്കാരുടെ താമസ വിവരങ്ങൾ നൽകാത്ത സ്ഥാപനങ്ങൾക്ക് വർക്ക് പെർമിറ്റ് പുതുക്കാനാവില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

കോവിഡ് സാഹചര്യത്തിൽ ജോലിക്കാരുടെ താമസ സൗകര്യം വിലയിരുത്താൻ തൊഴിൽ മന്ത്രാലയം പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയുരുന്നു. ഈ സമിതിയുടെ ശിപാർശ കൂടി പരിഗണിച്ചാണ് മന്ത്രാലയത്തി​െൻറ പുതിയ തീരുമാനം.

ജോലിക്കാരുടെ താമസ കെട്ടിടം ഈജാർ സംവിധാനത്തിൽ രജിസ്​റ്റർ ചെയ്യുകയാണ് സ്ഥാപനങ്ങൾ ചെയ്യേണ്ടത്. നാഷനൽ അഡ്രസ്, ഈജാർ തുടങ്ങിയ സംവിധാനങ്ങളിലെ വിവരങ്ങൾ ദേശീയ ഡാറ്റ സെൻററുമായി ഓൺലൈനിൽ ബന്ധിപ്പിക്കും. താമസ കെട്ടിടങ്ങൾ വാടകക്കെടുത്തവരോടും തങ്ങളുടെ വാടക എഗ്രിമെൻറുകൾ ഈജാർ വഴി ഓൺലൈനിൽ രജിസ്​റ്റർ ചെയ്യണമെന്ന് റിയൽ എസ്​റ്റേറ്റ് ഓഫfസുകളും ആവശ്യപ്പെടുന്നുണ്ട്.

തൊഴിൽ മന്ത്രാലയത്തിന് സ്ഥാപനങ്ങൾ നൽകുന്ന വിവരങ്ങളിൽ താമസ കെട്ടിടത്തി​െൻറ അഡ്രസ്സിന് പുറമെ താമസ സൗകര്യങ്ങളുടെ മറ്റ്​ വിശദാംശങ്ങളും ഉൾപ്പെടുത്തണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.