അബ്ഹ: മേഖലയിലെ വികസന പ്രവർത്തനങ്ങൾ സമയ ബന്ധിതമായി നടപ്പിലാക്കണമെന്ന് അസീർ മേഖല ഡെപ്യൂട്ടി ഗവർണറും ടൂറിസം വികസന കൗൺസിൽ അധ്യക്ഷനുമായ അമീർ മൻസൂർ ബിൻ മുഖ്രിൻ ബിൻ അബ്ദുൽ അസീസ് പറഞ്ഞു. ഹയ്യ് മുറൂജിൽ ഗാർഡനും നടപ്പാതയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുകയും സേവനങ്ങൾ മികവുറ്റതാക്കുകയും വേണം. അസീർ മേഖലയുടെ ഭൂപ്രകൃതി വേറിട്ടതാണ്. അത് ഉപയോഗപ്പെടുത്താൻ ടൂറിസം വികസന പദ്ധതികൾ വർധിപ്പിക്കേണ്ടതുണ്ട്. മേഖലയിലെ ഉപയോഗിക്കാത്ത ധാരാളം സ്ഥലങ്ങൾ ഭൂപ്രകൃതിക്ക് അനുയോജ്യമായ വിധത്തിൽ ഗാർഡനുകളും ഉല്ലാസ കേന്ദ്രങ്ങളുമാക്കി മുനിസിപ്പാലിറ്റി മാറ്റിയിട്ടുണ്ട്. മേഖലയിലെ ആളുകളുടെയും സന്ദർശകരുടെയും വിനോദ ടൂറിസം രംഗത്തെ ആവശ്യങ്ങൾ മനസ്സിലാക്കിയും വിഷൻ 2030^ന് ഗുണകരമായ രീതിയിലാണ് മുനിസിപ്പാലിറ്റിയുടെ പ്രവർത്തനമെന്നും ഡെപ്യൂട്ടി ഗവർണർ പറഞ്ഞു. 94,924 ചതുരശ്ര മീറ്ററിലാണ് ഹയ്യ് മുറൂജിലെ ഗാർഡൻ എന്ന്അസീർ മേഖല മേയർ സ്വാലിഹ് ബിൻ അബ്ദുല്ല അൽഖാദി പറഞ്ഞു.3000 മീറ്റർ നീളത്തിലാണ് നടപ്പാത. ഗാർഡനോടനുബന്ധിച്ച് വോളിബാൾ, ഫുട്ബാൾ ഗ്രൗണ്ടുകൾ, കുട്ടികൾക്കായി കളിസ്ഥലങ്ങൾ, കാർ പാർക്കിങ് സ്ഥലങ്ങൾ, നടപാലം എന്നിവയും ഒരുക്കിയിട്ടുണ്ടെന്ന് മേയർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.