ചരക്കുവാഹനങ്ങളില്‍ സുരക്ഷാവേലി നിര്‍ബന്ധം

റിയാദ്: സൗദിയില്‍ ചരക്കുവാഹനങ്ങളില്‍ സുരക്ഷ വേലി നിര്‍ബന്ധമാണെന്ന് ഗതാഗത മന്ത്രാലയം വ്യക്തമാക്കി. ചരുക്കുവാഹനം മറ്റൊരു വാഹനത്തില്‍ ഇടിച്ചാല്‍ പോലും സാധനങ്ങള്‍ ഇതര വാഹനത്തിലോ യാത്രക്കാരിലോ പതിക്കാത്ത തരത്തിലുള്ളതായിരിക്കണം വേലി. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നടപ്പാക്കുന്ന നിയമം 2018 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പൊതുഗതാഗത മേധാവി ഡോ. റുമൈഹ് അല്‍റുമൈഹ് പറഞ്ഞു. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കീഴിലുള്ള ചരക്കുവാഹനങ്ങള്‍ക്ക് നിയമം ബാധകമാണ്. വാഹന ഉടമകള്‍ക്ക് തങ്ങളുടെ അവസ്ഥ ശരിപ്പെടുത്താനാണ് ജനുവരി വരെ സാവകാശം അനുവദിച്ചത്. വാഹനമോടിക്കുന്നവരെയും ഉടമകളെയയും പുതിയ നിയമത്തെക്കുറിച്ച് ബോധവത്കരിക്കുന്നതി​​െൻറ ഭാഗമായി നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഗതാഗത മന്ത്രാലയം ലഘുലേഖകളും ബ്രോഷറുകളും വിതരണം ചെയ്യും. സൗദിയിലെ വിവിധ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആയിരക്കണക്കിന് ഹൈവേകളില്‍ ഓടുന്ന ചരക്കുവാഹനങ്ങള്‍ ഇതര വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണി സൃഷ്​ടിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഇത്തരം വാഹനങ്ങളില്‍ സുരക്ഷാവേലി അനിവാര്യമാണ്. രാജ്യത്ത് നിലവിലുള്ള സുരക്ഷ നിലവാരം ഉയര്‍ത്തുക എന്നതും പുതിയ നിയമത്തി​​െൻറ ലക്ഷ്യമാണ്.
Tags:    
News Summary - goods truck saudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.