റിയാദ്: സ്വര്‍ണ വിപണിയില്‍ നിന്ന് 50 ലക്ഷത്തിലധികം വരുന്ന സ്വര്‍ണാഭരണങ്ങളും 50 ലക്ഷത്തോളം റിയാലിനുള്ള പുതിയ മൊബൈൽ ഫോണുകളും വിലപിടിപ്പുള്ള വസ്തുക്കളും കൊള്ള നടത്തിയ ആറ് പാക് പൗരന്മാര്‍ റിയാദ് പൊലീസിെൻറ പിടിയിലായി.
സാധാനങ്ങള്‍ റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്ന് നാട്ടിലേക്ക് കാര്‍ഗോ വഴി അയക്കാനും സൗദിയില്‍ നിന്ന് സ്വദേശത്തേക്ക് കടക്കാനുമുള്ള പദ്ധതിയാണ് പോലീസ് തകർത്തത്. പ്രതികളില്‍ രണ്ട് പേര്‍ സൗദി വിടാനുള്ള അതിര്‍ത്തിയിലായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. സ്വര്‍ണക്കടയില്‍ ജോലിക്കാരനായ യമന്‍ പൗരനെ തട്ടിക്കൊണ്ടുപോയി താക്കോല്‍ ബലമായി പിടിച്ചെടുത്താണ് ഇവര്‍ കവര്‍ച്ച നടത്തിയത്. അതുപോലെ ആറ് ലക്ഷത്തിലധികം വരുന്ന പുതിയ മൊബൈലുകള്‍ മൊത്തവില്‍പന കേന്ദ്രങ്ങളില്‍ നിന്നും ഇവര്‍ കൊള്ളയടിച്ചിട്ടുണ്ട്. 1225 പുതിയ മൊബൈലുകള്‍ ഇവരില്‍ നിന്ന് പിടികൂടി. പ്രതികള്‍ ഇതിനുമുമ്പും സമാനമായ കളവും കവര്‍ച്ചയും നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. സ്വദേശത്തേക്ക് കടത്താന്‍ സാധനങ്ങള്‍ കയറ്റി തയാറാക്കി നിര്‍ത്തിയ വാഹനവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.