രാജ്യത്തെ ഏറ്റവും വലിയ സ്വർണ ഖനനഫാക്​ടറി  നാളെ ഉദ്​ഘാടനം ചെയ്യും 

ജിദ്ദ: രാജ്യത്തെ സ്വർണ ഖനന  മേഖലയിലെ ഏറ്റവും വലിയ കേന്ദ്രമായ അൽദുവൈഹി സ്വർണ്ണ ഖനന ഫാക്ടറിയുടെ  ഉദ്ഘാടനം   തിങ്കളാഴ്ച മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ നിർവഹിക്കും. ചടങ്ങിൽ ഉൗർജ, വ്യവസായ, പ്രകൃതി വിഭവ മന്ത്രി എൻജി. ഖാലിദ് അൽ ഫാലിഹ്, മആദിൻ കമ്പനി മേധാവി എൻജിനീയർ ഖാലിദ് അൽമദീഫർ സന്നിഹിതനാവും. മർക്കസ് ദലമിൽ നിന്ന് ഏകദേശം 125 കിലോമീറ്റർ അകലെയാണിത്. ഖനന, നിർമാണ  രംഗത്തെ മആദിൻ കമ്പനിക്ക് കീഴിൽ ഏറ്റവും നൂതനമായ സംവിധാനങ്ങളോട് കൂടിയതാണ് കേന്ദ്രം.  

മദീന, ഖസീം, മക്ക, റിയാദ് എന്നീ മേഖലകളിലെ സ്വർണ്ണ ഖനന, നിർമാണ കേന്ദ്രങ്ങൾക്ക് കമ്പനി മേൽനോട്ടം വഹിക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഖനന, നിർമാണ കേന്ദ്രമായ അൽദുവൈഹി സ്വർണ ഖനന, ഉൽപാദന ഫാക്ടറിയിൽ വർഷത്തിൽ ഏകദേശം 180000 ഒൗൺസ് ശുദ്ധ സ്വർണ്ണം ഉൽപാദിപ്പിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. 

ഒരു കിലോമീറ്റർ ചുറ്റളവിലാണ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്. 450 കിലോ മീറ്റർ നീളത്തിൽ പൈപ്പ് ലൈൻ ഒരുക്കിയാണ് ത്വാഇഫിൽ നിന്ന് പദ്ധതി സ്ഥലത്തേക്കാവശ്യമായ വെള്ളമെത്തിക്കുന്നത്. ഒന്നര ബില്യൻ റിയാൽ ചെലവഴിച്ചാണ് സ്വർണ ഖനന, ഉൽപാദനത്തിനാവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും സ്ഥലത്തൊരുക്കിയിരിക്കുന്നത്.

Tags:    
News Summary - gold mining

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.