മക്ക ഹറമിലെത്തുന്നവർക്ക് ഇരുഹറം കാര്യാലയം ഉദ്യോഗസ്ഥർ ഉപഹാരങ്ങൾ വിതരണം ചെയ്യുന്നു
ജിദ്ദ: മക്കയിലെത്തുന്ന ഹജ്ജ് തീർഥാടകർക്ക് ഇരുഹറം കാര്യാലയത്തിന്റെ വക ഉപഹാരങ്ങൾ. ഹറം കാര്യാലയവും പബ്ലിക് റിലേഷൻസ് ആൻഡ് കമ്യൂണിക്കേഷൻ, സാമൂഹിക സേവന വിഭാഗവും ചേർന്നാണ് ഹറമിലെത്തുന്നവർക്ക് വിവിധങ്ങളായ ഉപഹാരങ്ങൾ നൽകി സ്വീകരിക്കുന്നത്.
‘ഹജ്ജ്-ഉംറ തീർഥാടകർക്കുള്ള സേവനം ഞങ്ങൾക്ക് അഭിമാനമാണ്’ എന്ന കാമ്പയിന്റെ ഭാഗമാണ് ഉപഹാരങ്ങൾ നൽകിക്കൊണ്ടുള്ള സ്വീകരണമെന്ന് ഹറം കാര്യാലയ അസി. അണ്ടർ സെക്രട്ടറി ജനറൽ ജനാദി ബിൻ അലി മദ്ഖലി പറഞ്ഞു. പതിനൊന്നാം വർഷവും കാമ്പയിൻ തുടരുകയാണ്.
തീർഥാടകർക്ക് എല്ലാ സൗകര്യങ്ങളും നൽകി ഹറമിലേക്ക് ആതിഥ്യമരുളാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ഹറം സന്ദർശനം തീർഥാടകർക്ക് മികച്ച അനുഭവമാക്കി മാറ്റുന്നതിനുകൂടിയാണിതെന്നും മദ്ഖലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.