സൗദി സന്ദർശനത്തിന്​ ഞായറാഴ്​ച എത്തിയ ഇന്ത്യൻ കരസേന മേധാവി ജനറൽ എം.എം. നരവനെയെ സൗദി റോയൽ ലാൻഡ്​ ഫോഴ്​സി​െൻറ റിയാദിലെ ആസ്ഥാനത്ത്​ സൗദി റോയൽ ഫോഴ്​സ്​ കമാൻഡർ ജനറൽ ഫഹദ്​ ബിൻ അബ്​ദുല്ല മുഹമ്മദ്​ അൽമുതൈർ വരവേറ്റപ്പോൾ

ഇന്ത്യൻ കരസേനാ മേധാവി റിയാദിലെത്തി

റിയാദ്​: ഇന്ത്യൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെ ദ്വിദിന സന്ദർശനത്തിനായി റിയാദിലെത്തി. സൗദി റോയൽ ലാൻഡ്​ ഫോഴ്​സി​െൻറ റിയാദിലെ ആസ്ഥാനത്ത്​ സൗദി റോയൽ ഫോഴ്​സ്​ കമാൻഡർ ജനറൽ ഫഹദ്​ ബിൻ അബ്​ദുല്ല മുഹമ്മദ്​ അൽമുതൈർ വരവേറ്റു. സൗദി റോയൽ സൈന്യം ഇന്ത്യൻ കരസേന മേധാവിക്ക്​ ഗാർഡ്​ ഒ ാഫ്​ ഒാണർ നൽകി.

പ്രതിരോധ രംഗത്തെ ഇരുരാജ്യങ്ങളുടെയും സഹകരണം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സന്ദർശനം തിങ്കളാഴ്​ച രാത്രിയോടെ പൂർത്തിയാകും​​. ആദ്യമായാണ്​ ഒരു ഇന്ത്യൻ സൈനിക തലവൻ സൗദി അറേബ്യയിലെത്തുന്നത്​. രണ്ടുദിവസത്തെ പര്യടനത്തിനിടയിൽ ഉന്നത പ്രതിരോധ, സൈനിക തല യോഗങ്ങളിൽ അദ്ദേഹം സംബന്ധിക്കുന്നുണ്ട്​. പ്രതിരോധ, സൈനീക രംഗത്തെ ഉന്നത ഉദ്യോഗസ്​ഥരുമായി കൂടിക്കാഴ്​ചകൾ നടത്തുകയും ചെയ്യും. രാജ്യസുരക്ഷയും പ്രതിരോധവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ ഇരുരാജ്യങ്ങളുടെയും കാഴ്​ചപ്പാടുകൾ ഇൗ കൂടിക്കാഴ്​ചകൾക്കിടയിൽ കൈമാറും.

റോയൽ സൗദി ലാൻഡ്​ ഫോഴ്​സി​ന്​ പുറമെ ജോയിൻറ്​ ഫോഴ്​സ്​ കമാൻഡി​െൻറയും ആസ്ഥാനവും കിങ്​ അബ്​ദുൽ അസീസ്​ മിലിറ്ററി അക്കാദമിയും ജനറൽ എം.എം. നരവനെ സന്ദർശിക്കും. തിങ്കളാഴ്​ച സൗദി നാഷനൽ ഡിഫൻഡ്​ യൂനിവേഴ്​സിറ്റി സന്ദർശിക്കുന്ന അദ്ദേഹം വിദ്യാർഥികളെയും വിവിധ ഫാക്കൽറ്റികളെയും അഭിസംബോധന ചെയ്യും. 


 

Tags:    
News Summary - General Manoj Mukund Naravane visists saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.