ജിദ്ദ: സൗദിയിൽ പൊതുമാപ്പിന് അർഹരായവരെ കണ്ടെത്തി ജയിൽമോചനത്തിനുള്ള നടപടികൾ ജയിൽ ഡയറക്ടറേറ്റ് ആരംഭിച്ചു.തടവുകാർക്ക് സൽമാൻ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പിന് അർഹരായവരെ ജയിൽമോചിതരാക്കി അവരുടെ കുടുംബങ്ങളിലേക്ക് തിരിച്ചയക്കാനുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. സൽമാൻ രാജാവിെൻറ ഉത്തരവ് വേഗത്തിൽ നടപ്പാക്കാൻ ആഭ്യന്തരമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഉൗദ് നിർദേശം നൽകിയതായി ജയിൽ ഡയറക്ടർ ജനറൽ വ്യക്തമാക്കി.
അനുകമ്പയുള്ളതും മാനുഷികവുമായ ഉത്തരവാണ് സൽമാൻ രാജാവ് പുറപ്പെടുവിച്ചിരിക്കുന്നത്. ജയിലിൽനിന്ന് മോചനം ലഭിച്ച് കുടുംബങ്ങളുമായി ഒന്നിച്ചുകഴിയുേമ്പാൾ രാജകാരുണ്യം പൊതുമാപ്പിെൻറ ഗുണഭോക്താക്കളുടെ ഹൃദയത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്നും ജയിൽ ഡയറക്ടർ ജനറൽ പറഞ്ഞു. സൽമാൻ രാജാവിെൻറ പൊതുമാപ്പ് ഉത്തരവിന് പബ്ലിക് പ്രോസിക്യൂട്ടർ ശൈഖ് സഉൗദ് ബിൻ അബ്ദുല്ല അൽമുഅ്ജിബ് നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.