ജി.സി.സി- യൂറോപ്യന്‍ യൂനിയന്‍ സ്വതന്ത്ര വിപണി: ചര്‍ച്ച പുനരാരംഭിക്കും

റിയാദ്: ആറ് ഗള്‍ഫ് രഷ്​ട്രങ്ങള്‍ക്കും യൂറോപ്യന്‍ യൂനിയനുമിടക്ക് സ്വതന്ത്ര വിപണി സ്ഥാപിക്കാനുള്ള ചര്‍ച്ച അനൗദ്യോഗികമായി പുനരാരംഭിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. കഴിഞ്ഞ ജനുവരിയില്‍ റിയാദില്‍ ചേര്‍ന്ന ഒത്തുചേരലിന് ശേഷം നിലച്ചുപോയ ചര്‍ച്ച പുനരാരംഭിക്കാനാണ് ഇരുഭാഗത്തുനിന്നും ശ്രമം നടക്കുന്നത്. ഗള്‍ഫില്‍ നിന്നുള്ള ഇറക്കുമതിക്ക് യൂറോപ്യന്‍ യൂനിയന്‍ നികുതി ഏര്‍പ്പെടുത്തിയതാണ് ചര്‍ച്ച മുടങ്ങാൻ കാരണമായത്. നികുതി വിഷയത്തില്‍ ഇരു കക്ഷികള്‍ക്കും ധാരണയിലെത്താനായാല്‍ സ്വതന്ത്ര വിപണി യാഥാര്‍ഥ്യമാവുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നത്. രണ്ട് കക്ഷികള്‍ക്കും ഒരേ തോതില്‍ നികുതി ബാധകമാക്കുകയോ പരസ്പരം ഇളവ് ഏര്‍പ്പെടുത്തുകയോ ചെയ്തുകൊണ്ട് പ്രശ്നത്തിന് പരിഹാരം കാണാനാവുമെന്നാണ് ചര്‍ച്ചക്ക് ശ്രമം നടത്തുന്നവരുടെ പ്രതീക്ഷ. ഗള്‍ഫ് രാഷ്​ട്രങ്ങള്‍ക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമിടയില്‍ ദീര്‍ഘ കാലമായി നിലനില്‍ക്കുന്ന വാണിജ്യ, സൗഹൃദ ബന്ധം ശക്തിപ്പെടാന്‍ സ്വതന്ത്ര വിപണി സഹായകമാവും. പല യൂറോപ്യന്‍ രാഷ്​ട്രങ്ങള്‍ക്കും ജി.സി.സി അംഗരാജ്യങ്ങളുടെ നികുതി ഇളവിനുള്ള ധാരണ നിലവിലുണ്ടെന്നതും പ്രസക്തമാണ്. 2016^ല്‍ മാത്രം ഗള്‍ഫ് രാജ്യങ്ങള്‍ക്കും യൂറോപ്യന്‍ യൂനിയനുമിടക്ക് 138.58 ബില്യന്‍ യൂറോവി​​​െൻറ കച്ചവടം നടന്നിട്ടുണ്ടെന്നാണ് കണക്ക്.

Tags:    
News Summary - gcc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.