ജിദ്ദ: മക്ക പ്രവേശന കവാടങ്ങളിൽ സുരക്ഷ നിയന്ത്രണത്തിന് ‘സവാഹിർ’ പ്ലാറ്റ്ഫോം ഉടൻ ആരംഭിക്കും. മക്കയിലെ ഉമ്മുൽ ഖുറ യൂനിവേഴ്സിറ്റിയിൽ ആരംഭിച്ച 22ാമത് ഹജ്ജ് ഉംറ സയന്റിഫിക് ഫോറത്തിൽ പൊതുസുരക്ഷ മേധാവി ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽബസ്സാമിയാണ് ഇക്കാര്യം പറഞ്ഞത്. ‘സദ്യ’യുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുക. നിരവധി സവിശേഷതകളോടു കൂടിയ ഈ പ്ലാറ്റ്ഫോമിലൂടെ ധാരാളം കാര്യങ്ങൾ അറിയാൻ സാധിക്കും. പ്രവേശന കവാടങ്ങളിലെത്തുന്ന ആളുകളെയും വാഹനങ്ങളെയും തിരിച്ചറിയാൻ സാധിക്കും.
‘സുരക്ഷിത നഗരങ്ങൾ’ എന്ന ആശയം വളരെ ഉയർന്ന രീതിയിൽ കൈവരിക്കുന്നതിനാണ് ഇങ്ങനെയൊരു പ്ലാറ്റ്ഫോം ഒരുക്കുന്നതെന്നും പൊതുസുരക്ഷ മേധാവി പറഞ്ഞു. റോഡുകളിൽ സഞ്ചരിക്കുമ്പോൾ പിടികിട്ടേണ്ടവരെ കണ്ടെത്തുന്നതിനുള്ള സംവിധാനം സുരക്ഷ പട്രോളിങ് വിഭാഗത്തിൽ സജ്ജീകരിക്കും. സമൂഹ മാധ്യമങ്ങളിൽ എഴുതിയതെല്ലാം വിശകലനം ചെയ്യുമെന്നും ഇത് സുരക്ഷ കമാൻഡ് പ്ലാറ്റ്ഫോമുകളുമായി ബന്ധിപ്പിക്കുമെന്നും പൊതുസുരക്ഷ മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.