Posted On
date_range Updated On
date_range കോവിഡ് ബാധിച്ച് മരിച്ച തിരുവനന്തപുരം സ്വദേശിയുടെ മയ്യിത്ത് ദമ്മാമിൽ ഖബറടക്കി
ദമ്മാം: കോവിഡ് ബാധിച്ച് മരിച്ച തിരുവനന്തപുരം സ്വദേശിയുടെ മയ്യിത്ത് ദമ്മാമിൽ ഖബറടക്കി. വെള്ളൂർ, കൊയ്‌തുർക്കോണം ഡി.ഡി ഹൗസിൽ ദിൽഷാദിെൻറ മൃതദേഹമാണ് ബുധനാഴ്ച്ച ദമ്മാം 91 മഖ്ബറയിൽ ഖബറടക്കിയത്.
ദമ്മാമിലെ ഒരു ബഖാലയിൽ ജോലി ചെയ്‌തുവരികയായിരുന്നു ദിൽഷാദ്. ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് ചികിത്സ തേടിയപ്പോഴാണ് കോവിഡ് ബാധിതനാണെന്ന് മനസ്സിലാവുന്നത്. തുടർ ചികിത്സക്ക് ചൊവ്വാഴ്ച്ച ദമ്മാം സെൻറർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അന്നുതന്നെ മരിക്കുകയായിരുന്നു. 12 വർഷത്തോളമായി പ്രവാസിയാണ്.
ഭാര്യ: ഷംന. മക്കൾ: ഹന്ന, അൻഫ. മാതാവ്: സുലൈഖ ബീവി. സഹോദരൻ: ദിലീം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.