കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റിയുടെ സെക്യൂരിറ്റി സ്കീം മണ്ഡലതല ഉദ്ഘാടനം കെ.എം.സി.സി പാലക്കാട് ജില്ല വൈസ് പ്രസിഡൻറ് മുഹമ്മദ് കുട്ടി തൃത്താല മണ്ഡലം ജനറൽ സെക്രട്ടറി സാദിഖിനെ പദ്ധതിയിൽ ചേർത്ത് നിർവഹിക്കുന്നു
റിയാദ്: മുന്നാക്ക സംവരണം സി.പി.എം നടത്തുന്ന വഞ്ചനയെന്ന് റിയാദ് കെ.എം.സി.സി തൃത്താല മണ്ഡലം കമ്മിറ്റി ആരോപിച്ചു. സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗത്തിെൻറ ഉയർച്ചയും അധികാര പങ്കാളിത്തവുമാണ് ഭരണഘടനാശിൽപികൾ സംവരണത്തിലൂടെ വിഭാവനം ചെയ്തത്. എന്നാൽ സി.പി.എം, സംവരണത്തിലൂടെ സാമ്പത്തിക ഉന്നമനമെന്ന ഹിമാലയൻ വിഡ്ഢിത്തമാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇ.എം.എസ് മുന്നോട്ടുവെച്ച ഈ സിദ്ധാന്തം സംവരണ തത്ത്വത്തെതന്നെ അട്ടിമറിക്കുന്നതാണ്.സംവരണ അട്ടിമറിക്കെതിരെ കേരളം പ്രതിഷേധിക്കുകതന്നെ ചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു.
കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റിയുടെ സെക്യൂരിറ്റി സ്കീം മണ്ഡലതല ഉദ്ഘാടനം കെ.എം.സി.സി പാലക്കാട് ജില്ല വൈസ് പ്രസിഡൻറ് മുഹമ്മദ് കുട്ടി തൃത്താല മണ്ഡലം ജനറൽ സെക്രട്ടറി സാദിഖിനെ പദ്ധതിയിൽ ചേർത്ത് നിർവഹിച്ചു. ബത്ഹ റമാദ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഉസ്മാനാലി പാലത്തിങ്കൽ, റഫീഖ്, ഹനീഫ പട്ടാമ്പി, സുറുർ മുതുതല, മുസ്തഫ വാഫി, മുത്തുക്കുട്ടി തരൂർ, മുനീർ ഷൊർണൂർ, ബാദുഷ എന്നിവർ സംസാരിച്ചു.മണ്ഡലം ഭരവിഹകളായ റഷീദ്, ഹസൈനാർ, നിസാർ, ഉമർ, റൂവൈഷിദ്, അൻസാർ, ജലീൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.