ഫ്രൻഡ്സ് ഓഫ് റിയാദ് കൂട്ടായ്മ സംഘടിപ്പിച്ച 'പെരുന്നാൾ നിലാവ്' സംഗീത പരിപാടിയിൽ കണ്ണൂർ ശരീഫിന്
ഉപഹാരം കൈമാറുന്നു
റിയാദ്: ഫ്രൻഡ്സ് ഓഫ് റിയാദ് കൂട്ടായ്മ പെരുന്നാളിനോടനുബന്ധിച്ച് 'പെരുന്നാൾ നിലാവ്' എന്ന സംഗീത പരിപാടി സംഘടിപ്പിച്ചു. റിയാദ് സുലൈലെ എക്സിറ്റ് 18 അൽ അഖിയാൻ ഇസ്തിറാഹയിലാണ് പരിപാടി നടന്നത്. കണ്ണൂർ ശരീഫ്, ശിഹാബ്, ഷാൻ, നസ്രിഫ എന്നിവർ സംഗീത പരിപാടി അവതരിപ്പിച്ചു. ലൈവ് ഓർക്കസ്ട്ര റഫീഖ് വടകര, നബീൽ കൊണ്ടോട്ടി, ഹക്കീം തിരൂർ തുടങ്ങിയവർ നിയന്ത്രിച്ചു.
കൂടാതെ റിയാദിലെ വിവിധ കലാകാരന്മാരുടെ പരിപാടികളും നടന്നു. ജനപിന്തുണ കൊണ്ട് പരിപാടി ഏറെ ശ്രദ്ധ നേടിയിരുന്നു. റിയാദിലെ വിവിധ മേഖലകളിലുള്ളവർ പരിപാടിയിൽ പങ്കെടുത്തു. ജോർജ് തൃശൂർ, ജോജു തൃശൂർ, ബാബു തൃശൂർ, ബ്ലാസൺ തൃശൂർ, യൂനുസ് തൃശൂർ, ബൈജു കണ്ണൂർ, കുമാർ ആലമ്പുഴ, സാനു മാവേലിക്കര, ജോസ് തൃശൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.