എം.​ഇ.എ​സ് റി​യാ​ദ് ചാ​പ്റ്റ​റും ടാ​ർ​ഗ​റ്റ് ഗ്ലോ​ബ​ൽ അ​ക്കാ​ദ​മി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ജ​ന്യ ഗൈ​ഡ​ൻ​സ് ക്ലാ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​നം

നീ​റ്റ് പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ ഗൈ​ഡ​ൻ​സ് ക്ലാ​സ്

റി​യാ​ദ് : ഈ ​വ​ർ​ഷം നീ​റ്റ് പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എം.​ഇ.എ​സ് റി​യാ​ദ് ചാ​പ്റ്റ​റും ടാ​ർ​ഗ​റ്റ് ഗ്ലോ​ബ​ൽ അ​ക്കാ​ദ​മി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മാ​ർ​ഗനി​ർ​ദേ​ശ​ക ക്ലാ​സ് ഏ​പ്രി​ൽ 29 തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് 7 മ​ണി​ക്ക് അ​ലി​ഫ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്തസ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. നീ​റ്റ് പ​രീ​ക്ഷ ഹാ​ളി​ൽ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ, പ​രീ​ക്ഷ​യി​ൽ സ​മ​യം ലാ​ഭി​ക്കാ​നും പി​ഴ​വു​ക​ൾ ഒ​ഴി​വാ​ക്കാ​നും ഉ​ള്ള മാ​ർ​ഗ​ങ്ങ​ൾ, നീ​റ്റ് അ​വ​സാ​ന വ​ട്ട ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ലാ​ണ് മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കു​ക. നീ​റ്റ് പ​രീ​ക്ഷ പ​രി​ശീ​ല​ന രം​ഗ​ത്ത് പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ടാ​ർ​ഗ​റ്റ് ഗ്ലോ​ബ​ൽ അ​ക്കാ​ദ​മി​യി​ലെ അ​ധ്യാ​പ​ക​രാ​ണ് ക്ലാ​സ്സി​ന് നേ​തൃ​ത്വം ന​ൽ​കു​ക. ക​ഴി​ഞ്ഞ 12 വ​ർ​ഷ​മാ​യി കേ​ര​ള​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ടാ​ർ​ഗ​റ്റ് ലേ​ർ​ണി​ങ് സെ​ന്റ​റി​ന്റെ കീ​ഴി​ൽ ന​ട​ക്കു​ന്ന ഗൈ​ഡ​ൻ​സ് ക്ലാ​സ് നീ​റ്റ് പ​രീ​ക്ഷ എ​ഴു​താ​ൻ ഒ​രു​ങ്ങു​ന്ന​വ​ർ​ക്കു​ള്ള സു​വ​ർ​ണാ​വ​സ​ര​മാ​ണ്.

നീ​റ്റ്, ജീ,/​ഗേ​റ്റ്‌, സാ​റ്റ് തു​ട​ങ്ങി​യ വി​വി​ധ എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​ക​ളു​ടെ കോ​ച്ചിംങ് രം​ഗ​ത്ത് വ​ർ​ഷ​ങ്ങ​ളു​ടെ പ​രി​ച​യ സ​മ്പ​ത്തു​ള്ള മി​ക​ച്ച അ​ധ്യാ​പ​ക​രും ക​രി​യ​ർ ഗൈ​ഡ​ൻ​സ് രം​ഗ​ത്തെ സ​ർ​ട്ടി​ഫൈ​ഡ് ട്രെ​യി​നേ​ഴ്സും അ​ട​ങ്ങി​യ സം​ഘം സൗ​ദി​യി​ലെ​ത്തി പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ര​ജി​സ്ട്രേ​ഷ​നു​വേ​ണ്ടി 0595332045 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പ്ര​വേ​ശ​നം പൂ​ർ​ണ്ണ​മാ​യും സൗ​ജ​ന്യ​മാ​ണ്. ഓ​ൺ​ലൈ​നാ​യും ക്ലാ​സ്സി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും. നീ​റ്റ് പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വാ​സി വി​ദ്യാ​ർ​ഥി ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കു​മു​ള്ള സം​ശ​യ​ങ്ങ​ൾ​ക്കും ആ​ശ​ങ്ക​ക​ൾ​ക്കും പ​രി​ഹാ​രം കാ​ണു​ക​യാ​ണ് ക്ലാ​സ് ല​ക്ഷ്യം വെ​ക്കു​ന്ന​തെ​ന്ന് ടാ​ർ​ഗ​റ്റ് ഗ്ലോ​ബ​ൽ അ​ക്കാ​ദ​മി ജ​ന​റ​ൽ മാ​നേ​ജ​ർ എം.​സി മു​നീ​ർ പ​റ​ഞ്ഞു. ഫൈ​സ​ൽ പൂ​നൂ​ർ, ⁠സൈ​നു​ൽ ആ​ബി​ദ്, ⁠സ​ച്ചി​ൻ അ​ഹ​മ്മ​ദ്, ഇ.​എ​സ്. ഷ​മീ​ർ എ​ന്നി​വ​രും വാ​ർ​ത്തസ​മ്മേ​ള​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Free guidance class for NEET students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.