വനിതകള്‍ക്ക് സൗജന്യ ഡ്രൈവിങ് പരിശീലനം: നൂറയുടെ സേവനം ശ്രദ്ധിക്കപ്പെടുന്നു

റിയാദ്്: സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിങിന് അനുമതി നല്‍കി  സല്‍മാന്‍ രാജാവ് ഉത്തരവിറക്കിയതോടെ ഡ്രൈവിങ് പരിശീലന പരിപാടികള്‍ക്കും തുടക്കമായി. വനിതകള്‍ക്ക് സൗജന്യമായി ഡ്രൈവിങ് പരിശീലനം നല്‍കുന്ന സംരംഭവുമായി നൂറ അദ്ദൂസരി  എന്ന സൗദി വനിത രംഗത്തുവന്നപ്പോള്‍ സ്ത്രീകളില്‍ നിന്ന് വന്‍ സ്വീകാര്യതയാണ് ലഭിച്ചതെന്ന് ‘അല്‍അറബിയ്യ’ റിപ്പോര്‍ട്ട് ചെയ്യുന്നു. കിഴക്കന്‍ പ്രവിശ്യയിലെ സ്വകാര്യ വീട്ടു വളപ്പിൽ   ഇവര്‍ നടത്തുന്ന  പരിശീലനത്തില്‍ നിലവില്‍ 15 പേര്‍ ചേര്‍ന്നിട്ടുണ്ട്.

 ദിനേന അഞ്ച് മണിക്കൂറിലധികമാണ്  വനിതകള്‍ നൂറയോടൊപ്പം ചെലവഴിക്കുന്നത്. 2010ല്‍ ബഹ്റൈനില്‍ നിന്ന് ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കിയ നൂറ  അന്താരാഷ്​ട്ര അംഗീകാരമുള്ള ലൈസന്‍സും സ്വന്തമാക്കി. സ്വന്തം വാഹനം ഉപയോഗിച്ചാണ് ഇതര സ്ത്രീകള്‍ക്ക് ഡ്രൈവിങ് പഠിപ്പിക്കുന്നത്. പ്രായോഗിക ഡ്രൈവിങ് പരിശീലനത്തിനുപരി വാഹനമോടിക്കുമ്പോള്‍ പാലിക്കേണ്ട സാമാന്യ മര്യാദകള്‍, സുരക്ഷാമാനദണ്ഡങ്ങള്‍, ട്രാഫിക് നിയമങ്ങള്‍, വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചാലും അപകടത്തില്‍ പെട്ടാലും ചെയ്യേണ്ട അത്യാവശ്യ ഘട്ടങ്ങളിലെ നടപടികള്‍, അറ്റകുറ്റ പണികള്‍ എന്നിവയും നൂറയുടെ പരിശീലനത്തില്‍ ഉള്‍പ്പെടുന്നു. വിവിധ പ്രായക്കാരായ പഠിതാക്കളെ പരിഗണിക്കുന്നതിലും നൂറക്ക് അധ്യാപികയുടെ വൈദഗ്​ധ്യമുണ്ട്.

Tags:    
News Summary - free driving training-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.