ഫോര്‍ക റിയാദ് ഫുഡ് ഫെസ്റ്റിൽ ഒന്നാം സ്ഥാനക്കാരായ ‘നമ്മള് ചാവക്കാട്ടുകാര്‍’ കൂട്ടായ്മക്ക് ഒരു പവന് സ്വർണം അല്‍ മദീന മാര്‍ക്കറ്റ് പ്രതിനിധി ശിഹാബ് കൊടിയത്തൂര്‍ കൈമാറുന്നു
റിയാദ്: റിയാദിലെ പ്രാദേശികസംഘടനകളുടെ പൊതുവേദിയായ ഫോര്‍ക റിയാദ് സംഘടിപ്പിച്ച നാലാമത് ഫുഡ് ഫെസ്റ്റ് രുചികൾക്കും രുചിക്കൂട്ടുകൾക്കും മുന്നിൽ ദേശാതിരുകൾ ഇല്ലാതാവുന്ന കാഴ്ചയായി മാറി. കണ്ടു പരിചയിച്ചത് മുതൽ കേട്ടിട്ടുപോലുമില്ലാത്തതുമായ ഭക്ഷണ വൈവിധ്യങ്ങളാണ് ഫോര്‍ക അംഗസംഘടനകള്‍ മേളയില്‍ അണിനിരത്തിയത്. ചക്ക വിഭവങ്ങളുടെ കാലവറയില് റിയാദില്‍ ലഭിക്കാത്ത ഒന്നായ ചക്ക ബിരിയാണി മുതല്‍ കപ്പയും മീന്‍കറിയും വിവിധതരം ബിരിയാണിയും അടക്കം വായിൽ വെള്ളമൂറിക്കുന്ന വിഭവങ്ങൾ അനവധിയായിരുന്നു.
മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന മത്സരത്തില്‍ അംഗസംഘടനകളാണ് പങ്കെടുത്തത്. മൂന്നംഗ ജഡ്ജിങ് പാനലാണ് വിജയികളെ കണ്ടത്തിയത്. ഒന്നാം സമ്മാനം ‘നമ്മള് ചാവക്കാട്ടുകാര്‍’ കൂട്ടായ്മയും രണ്ടാംസ്ഥാനം കൊയിലാണ്ടി നാട്ടുകൂട്ടവും മൂന്നാം സ്ഥാനം പെരുമ്പാവൂര്‍ പ്രവാസി കൂട്ടായ്മയും കരസ്ഥമാക്കി. ഫെസ്റ്റിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ പ്രോഗ്രാം കണ്‍വീനര്‍ വിനോദ് കൃഷ്ണ ആമുഖം പറഞ്ഞു.
ചെയര്മാന് റഹ്മാന് മുനമ്പത്ത് ഉദ്ഘാടനം ചെയ്തു. ആക്ടിങ് ചെയര്മാന് ജയന് കൊടുങ്ങല്ലൂര്‍ അധ്യക്ഷതവഹിച്ചു. ശിഹാബ് കൊട്ടുക്കാട്, ഡോ. കെ.ആർ. ജയചന്ദ്രന്, ശിഹാബ് കൊടിയത്തൂര്‍, സി.പി. മുസ്തഫ, സുരേന്ദ്രന് കൂട്ടായി, യഹ്യ കൊടുങ്ങല്ലൂര്‍, സുരേഷ് ശങ്കര്‍, അബ്ദുല്ല വല്ലാഞ്ചിറ, അബ്ദുല്‍ സലിം അര്‍ത്തില്‍, നാസര്‍ റോസോയിസ്, അലക്സ് കൊട്ടാരക്കര, അലി ആലുവ, സൈഫ് കായംകുളം, സൈഫ് കൂട്ടങ്ങൽ, സൈദ് മീഞ്ചന്ത, കരീം കനാംപുറം, ഗഫൂര്‍ കൊയിലാണ്ടി എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ ഉമര്‍ മുക്കം സ്വാഗതവും ട്രഷറര്‍ ജിബിന്‍ സമദ് കൊച്ചി നന്ദിയും പറഞ്ഞു.
ഒന്നാം സമ്മാനമായി അല്‍ മദീന നല്കിയ ഒരു പവന് സ്വർണവും രണ്ടാം സമ്മാനമായി സോനാ ജ്വല്ലറിയുടെ അരപവന്‍ സ്വർണവും മൂന്നാം സമ്മാനമായി കൊളംബസ് കിച്ചന്റെ 1001 റിയാല്‍ കാഷ് പ്രൈസ് വിജയികൾക്ക് സമ്മാനിച്ചു. കൂടാതെ മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും ഫോര്‍കയുടെ സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും വിതരണം ചെയ്തു. എം.കെ ഫുഡ്സ്, വിജയ് മസാല, റോസൈയിസ് മദീന, ജിപാസ് തുടങ്ങിയ കമ്പനികളും സമ്മാനങ്ങൾ നൽകി. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ വിജയികള്‍ക്ക് മഞ്ചേരി വെല്‍ഫെയര്‍ അസോസിയേഷന് പ്രത്യേക സമ്മാനങ്ങളും നൽകി.
അംഗസംഘടനകള്ക്കായി എർപ്പെടുത്തിയ സമ്മാന കൂപ്പൺ മത്സരത്തില്‍ അലക്സ് കൊട്ടാരക്കര, ജൈസന് ജെറോം എന്നിവര്‍ വിജയികളായി.ഫുഡ് ഫെസ്റ്റില്‍ പങ്കെടുക്കുന്നതിനായി നടത്തിയ അംഗസംഘടനകളുടെ ഫുട്ബാള്‍ തട്ടല്‍ മത്സരത്തില്‍ കൂട്ടിക്കല്‍ അസോസിയേഷന് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
മുസ്തഫ എടത്തനാട്ടുകര, ഹാഷിം ചിയാംവെളി, സലിം പള്ളിയില്‍, അബ്ദുല്‍ ജലീല്‍, മുഹമ്മദ് ഷഹീന്, ഷാജി മഠത്തില്‍, നാസര്‍ വലപ്പാട്, ഷാജഹാന് ചാവക്കാട്, ഖാന് റാന്നി, നിസാര്‍ പള്ളിക്കശേരി, ആൻറണി വിക്ടര്‍, ഗോപിനാഥ്, സലാം പെരുമ്പാവൂര്‍, മൊഹസിന്‍ മഞ്ചേരി, മുജീബ് മൂലയില്‍, സഹല്‍ പെരുമ്പാവൂര്‍ ആഷിക്, അലി വാരിയത്ത്, കുഞ്ഞുമുഹമ്മദ് ഓടക്കാലി, ബിനോയ് മത്തായി, മുസ്തഫ പുന്നിലത്ത്, സൈഫ് റഹ്മാന്, അഫസല്‍ കിയ, ആഷിക് വലപ്പാട്, ബഷീര്‍, ഷിബു ഉസ്മാന്, സൈദ് ജാഫര്‍, ഫെര്‍മിസ് അബ്ദുല്‍ റഹ്മാന്, സ്വപ്ന വിനോദ്, നസ്റിയ ജിബിന്‍, നേഹ റഷീദ് എന്നിവര്‍ പരിപാടികൾക്ക് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.