അൽ ജൗഫ്: പ്രദേശത്തെ ഒരു താമസ കേന്ദ്രത്തിൽനിന്ന് അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നാല് പ്രവാസികളെ അൽ-ജൗഫ് മേഖല പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ ഏതു രാജ്യക്കാരെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. പിടിയിലായവരെ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
പൊലീസും മറ്റു അതോറിറ്റികളും നടത്തിയ സുരക്ഷ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
കമ്യൂണിറ്റി സുരക്ഷക്കും രാജ്യത്തിന്റെ പവിത്രതക്കും പൊതു ധാർമികതയുടെ ലംഘനത്തിനും ഭീഷണിയാകുന്ന വിധത്തിലുള്ള ഏത് പ്രവർത്തനങ്ങളും വിവിധ സുരക്ഷ വകുപ്പുകളുമായി ഏകോപിപ്പിച്ച് ശക്തമായ സുരക്ഷ പരിശോധനകൾ ഇനിയും വ്യാപകമായി നടക്കുമെന്ന് പബ്ലിക് സെക്യൂരിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.