ജിദ്ദ: ഭക്ഷ്യ ഉൽപന്നങ്ങളിൽ കൊഴുപ്പിെൻറ അളവ് പരിശോധിക്കാൻ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി പരിശോധന കാമ്പയിൻ തുടങ്ങി. ഭക്ഷ്യ വസ്തുക്കൾ ഇറക്കുതി ചെയ്യുന്നവരും നിർമാതാക്കളും ട്രാൻസ് ഫാറ്റ് കുറക്കുന്നതിന് നിശ്ചയിച്ച നിബന്ധനകൾ പാലിക്കുന്നുണ്ടോയേന്ന് ഉറപ്പുവരുത്തുന്നതിനാണിത്.
ഭക്ഷ്യവസ്തുക്കളിലെ കൊഴുപ്പ് കുറക്കുകയും ആരോഗ്യകരമായ ഭക്ഷ്യ ഉൽപന്നങ്ങൾ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കാമ്പയിൻ കാലത്ത് രാജ്യത്തിെൻറ വിവിധ മേഖലകളിലെ കടകളിൽ ഇറക്കുതി ചെയ്തതും അല്ലാത്തതുമായ വിവിധ ഇനം ഭക്ഷ്യവസ്തുക്കൾ പരിശോധിക്കും. പ്രധാനമായും കേക്ക്, ബിസ്ക്കറ്റ്, മിഠായികൾ, ചീസ്, െഎസ്ക്രീം, ചോക്ലേറ്റ്, വെജിറ്റബിൾ ഒായിൽ തുടങ്ങിയവയാകും പരിശോധിക്കുക. ഭക്ഷ്യവസ്തുക്കളിൽ ട്രാൻസ് ഫാറ്റിെൻറ ഉപയോഗം കുറക്കണമെന്ന് ലോകാരോഗ്യ സംഘടന നേരത്തെ നിർദേശം നൽകിയിരുന്നു. ഇതേ തുടർന്ന് വിവിധതരം ട്രാൻസ് ഫാറ്റും അതുമൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും ഒഴിവാക്കുന്നതിനുള്ള മാർഗങ്ങളും പരിചയപ്പെടുത്താൻ ഫുഡ് ആൻറ് ഡ്രഗ് അതോറിറ്റി കാമ്പയിൻ സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.