ഫോക്കോസോക്കർ ജുബൈൽ ടൂർണമെന്റ് വിജയികൾ ട്രോഫിയുമായി
ജുബൈൽ: സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ഫുട്ബാൾ അക്കാദമിയായ ഫോക്കോ സോക്കർ ജുബൈൽ ഡിവിഷൻ ഫോക്കോ പ്രീമിയർ ലീഗ് സീസൺ 2 എന്ന പേരിൽ വിദ്യാർഥികൾക്കായി ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ഉച്ചക്ക് ശേഷം മൂന്ന് മുതൽ ആരംഭിച്ച ടൂർണമെന്റിൽ സീനിയർ, ജൂനിയർ കാറ്റഗറിയിൽ മത്സരങ്ങൾ നടന്നു. സീനിയർ കാറ്റഗറിയിൽ ഫോക്കോ സ്ട്രൈക്കർ വിജയികളായി. ഫോക്കോ പാന്തേഴ്സ് രണ്ടാം സ്ഥാനവും ഫോക്കോ ഫാൽക്കൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അയ്മൻ പ്ലേയർ ഓഫ് ടൂർണമെന്റും ടോപ് ഗോൾ സ്കോററുമായി തെരഞ്ഞെടുക്കപ്പെട്ടു.
ജൂനിയർ വിഭാഗത്തിൽ ഫോക്കോ സ്പാർട്ടൻ വിജയികളായി ഫോക്കോ ടൈറ്റാൻസ് രണ്ടാം സ്ഥാനവും ഫോക്കോ വാരിയേഴ്സ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇബ്രാഹിം ഇമ്രാൻ പ്ലേയർ ഓഫ് ടൂർണമെന്റും അഫ്നാൻ ടോപ് ഗോൾ സ്കോററുമായി. ബദർ മെഡിക്കൽ ഗ്രൂപ് ഓപറേഷൻ മാനേജർ ഷിനോജ്, സർവിസ് മാനേജർ നിധിൻ, മാർക്കറ്റിങ് മാനേജർ റസൽ എന്നിവർ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. അക്കാദമി അംഗങ്ങളായ ഷിബിൻ, ഫൈസൽ, ആബിദ്, സ്വലാഹുദ്ദീൻ, നൗഫൽ, ഇർഷാദ്, ഷുക്കൂർ മൂസ ജാഷിർ എന്നിവർ നേതൃത്വം നൽകി. ടൂർണമെന്റ് കൺവീനർ സുഹൈൽ, ടെക്നിക്കൽ കമ്മിറ്റി അംഗങ്ങളായ റാദി നെഹ്ദാൻ, മുൻദിർ, അസീൽ, ഷിനിൽ, അലി അക്ബർ, ഹാരിസ്, മുനീർ പൈക്കാട്ടിൽ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.