ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് സീ​സ​ണി​ൽ ‘പ​റ​ക്കും ടാ​ക്സി’ പ​രീ​ക്ഷി​ക്കും -ഗ​താ​ഗ​ത മ​ന്ത്രി

മ​ദീ​ന: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് സീ​സ​ണി​ൽ ‘പ​റ​ക്കും ടാ​ക്‌​സി’​ക​ളു​ടെ​യും ഡ്രോ​ണു​ക​ളു​ടെ​യും പ​രീ​ക്ഷ​ണം ന​ട​ത്തു​മെ​ന്ന് ഗ​താ​ഗ​ത, ലോ​ജി​സ്റ്റി​ക്‌​സ് മ​ന്ത്രി എ​ൻജിനീ​യ​ർ സാ​ലി​ഹ് ബി​ൻ നാ​സ​ർ അ​ൽ​ജാ​സ​ർ പ​റ​ഞ്ഞു.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച മ​ദീ​ന​യി​ലെ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ അ​സീ​സ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​ദേ​ശ തീ​ർ​ഥാ​ട​ക​രു​ടെ ആ​ദ്യ സം​ഘ​ത്തെ സ്വീ​ക​രി​ച്ച ശേ​ഷ​മാ​ണ്​ ഗ​താ​ഗ​ത മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ആ​ധു​നി​ക മോ​ഡ​ലു​ക​ളെ​യും ഗ​താ​ഗ​ത രീ​തി​ക​ളെ​യും പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​തി​നാ​ൽ അ​വ പ്ര​ധാ​നം എ​ന്ന് മ​ന്ത്രി വി​ശേ​ഷി​പ്പി​ച്ചു.

പ്ര​ത്യേ​കി​ച്ച്​ വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ഈ ​സേ​വ​നം ന​ൽ​കാ​ൻ നി​ര​വ​ധി ക​മ്പ​നി​ക​ൾ മ​ത്സ​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളെ​ക്കു​റി​ച്ചും ഹ​ജ്ജ്​ സീ​സ​ൺ എ​യ​ർ​ടാ​ക്​​സി​ക്ക്​ അ​നു​യോ​ജ്യ​മാ​യ അ​ന്ത​രീ​ക്ഷ​മാ​​ണോ​യെ​ന്നും​ പ​ഠി​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്. ഇ​ത്ത​രം സേ​വ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ൽ ഞ​ങ്ങ​ൾ മു​ൻ​പ​ന്തി​യി​ലാ​യി​രി​ക്കും. അ​തി​ലെ ഏ​റ്റ​വും വ​ലി​യ പ​ങ്ക് ഹ​ജ്ജി​നാ​യി​രി​ക്കു​മെ​ന്നും ഗ​താ​ഗ​ത ലോ​ജി​സ്​​റ്റി​ക്​ മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - 'Flying Taxi' will be tested during this year's Hajj season - Transport Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.