ജിദ്ദ: ഇൗദുൽ ഫിത്വർ ആഘോഷത്തിനിടയിൽ കൗതുകവും ആവേശവുമുണർത്തി ഫ്ളൈ ബോർഡ് പ്രദർശനം. അബ്ഹുർ തീരത്ത് കടലിൽ സൗദി അറേബ്യൻ മറൈൻ സ്പോർട്സ് ഫെഡറേഷനാണ് ഫ്ളൈ ബോർഡ് എയർ രംഗത്തെ അറിയപ്പെട്ട വിദഗ്ധരെ ഉപയോഗിച്ച് വേറിട്ട മറൈൻ കായികാഭ്യാസം സംഘടിപ്പിച്ചത്. ആദ്യമായാണ് ജിദ്ദയിൽ ഇങ്ങനെയാരു പ്രദർശനം. പരിപാടി ആളുകളിൽ കൗതുകവും ആനന്ദവുമുണ്ടാക്കിയതായി പ്രോഗ്രാം മേധാവി ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽ ഗാമിദി പറഞ്ഞു. അന്തരീക്ഷത്തിൽ പറക്കാനും ഡോൾഫിനെ പോലെ വെള്ളത്തിൽ മുങ്ങിച്ചാടാനുമൊക്കെ കഴിയുന്നതാണ് ഫ്ളൈ ബോർഡ് അഭ്യാസം. ഫ്രഞ്ച് വാട്ടർ സ്പോർട്സ് ചാംമ്പ്യൻ ഫ്രാങ്കി സപാത്താ എന്നയാൾ കണ്ട് പിടിച്ച ഫ്ളൈ ബോർഡ് എയർ ജറ്റ് എൻജിനുപയയോഗിച്ചാണ് പ്രവർത്തിക്കുന്നത്. പത്ത് മിനുറ്റിനുള്ളിൽ പതിനായിരം അടി ഉയരത്തിലെത്താം. കോർണിഷിലെത്തുന്നവർക്ക് വലിയ കൗതുകവും ആനന്ദവുമുണ്ടാക്കുന്നതാണിതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.