ത്വാഇഫ്: ത്വാഇഫ് പുഷ്പമേളക്ക് ഒരുക്കങ്ങൾ തുടങ്ങി. റുദഫ് ഉല്ലാസ കേന്ദ്രത്തിലാണ് പുഷ്പ പരവതാനിയും കവാ ടങ്ങളൊരുക്കലും അലങ്കാര ബൾബുകൾ സ്ഥാപിക്കലും സേവന കേന്ദ്രങ്ങളുടെ അറ്റകുറ്റ പണികളും പുരോഗമിക്കുന്നത്. ഏപ്രിൽ നാലിനാണ് മേള ആരംഭിക്കുന്നത്. മുൻവർഷത്തേക്കാൾ മികച്ചതും വിപുലവുമാക്കാനുള്ള ഒരുക്കങ്ങളാണ് മുനിസിപ്പാലിറ്റിക്ക് കീഴിൽ നടക്കുന്നത്.
മേയർ എൻജി. മുഹമ്മദ് ബിൻ ഹമീൽ സ്ഥലത്തെത്തി ഒരുക്കങ്ങൾ പരിശോധിച്ചു. സന്ദർശകർക്കാവശ്യമായ ഒരുക്കങ്ങൾ നേരത്തെ പൂർത്തിയാക്കണമെന്ന് മേയർ നിർദേശം നൽകി. പുഷ്പ പ്രദർശനത്തിന് പുറമെ ചെടികളുടെ വിൽപന, ഫാമിലി ഉൽപന്ന കൗണ്ടറുകൾ, മാതൃക ഗാർഡനുകൾ എന്നിവ ഉണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.