മക്ക: തീർഥാടകരുടെ സംഗമ ഭൂവായ മുസ്ദലിഫയില്‍ ഇനി അഞ്ചു നാള്‍ പൂക്കളുടെ ഉത്സവം. മക്കയിലെ ആദ്യ പുഷ്പമേളക്ക് ചൊവ് വാഴ്ച തുടക്കമാവും. വൈകുന്നേരം നാല് മണിക്ക് മക്ക മേഖല ഗവർണർ അമീർ ഖാലിദ് അൽ ഫൈസൽ ഉദ്ഘാടനം നിര്‍വഹിക്കും. പുഷ്പമ േള ഈ മാസം 23 വരെ നീളും.
ഹജ്ജിെൻറ പുണ്യസ്ഥലമായ മുസ്ദലിഫയില്‍ മശ് ഹറുല്‍ഹറാം മസ്ജിദിന് അടുത്തുള്ള വിശാലമായ മൈതാനിയിലാണ് പുഷപ പരവതാനി ഒരുക്കിയിട്ടുള്ളത്. 185 മീറ്റർ നീളത്തിലും 45 മീറ്റർ വീതിയിലുമുള്ള പൂപരവതാനിയാണ് മേളയുടെ പ്രത്യേകത. സമൂഹ മാധ്യമങ്ങളിലും പത്രങ്ങളിലും ഇതു സംബന്ധിച്ച വാര്‍ത്തകള്‍ നിറഞ്ഞതോടെ തിങ്കളാഴ്ച മുതല്‍ പ്രദേശ വാസികളും സന്ദർശകരുമെല്ലാം മക്കയിലെ ആദ്യ പുഷ്പമേള കാണാന്‍ എത്തിത്തുടങ്ങി. മേളക്കുള്ള ഒരുക്കങ്ങൾ രാത്രിയോടെ പൂര്‍ത്തീകരിച്ചിരുന്നു.
വൈവിധ്യമാർന്ന നിറങ്ങളിലും വലിപ്പത്തിലുമുള്ള ഒരു ദശലക്ഷം പൂക്കള്‍ കൊണ്ടാണ് പരവതാനി ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വദിക്കാന്‍ പാകത്തില്‍ നിരവധി സ്റ്റാളുകള്‍, കളിസ്ഥലങ്ങള്‍, ഭക്ഷണ സ്റ്റാളുകള്‍, കരകൗശല സ്റ്റാളുകൾ മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. സൗദിയുടെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന നാടകം കലാപരിപാടികൾ എന്നിവ എല്ലാ ദിവസവും രാത്രി മേള നഗരിയില്‍ നടക്കും. ഉദ്ഘാടനത്തിനു ശേഷം വൈകുന്നേരം നാല് മുതല്‍ 10 വരെ സന്ദര്‍ശകര്‍ക്ക് സൗജന്യമായി മേള കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.