ത്വാഇഫ്: ത്വാഇഫ് റോസാപ്പു മേള കണാൻ സന്ദർശക പ്രവാഹം. അൽറുദഫ് ഉല്ലാസ കേന്ദ്രത്തിലൊരുക്കിയ മേള കാണാൻ ത്വാഇഫിലേയും പരിസര പ്രദേശങ്ങളിലേയും സ്വദേശികളും വിദേശികളുമായ നിരവധി പേരാണ് എത്തികൊണ്ടിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മേള ആരംഭിച്ചത്.
മേളയോട് അനുബന്ധിച്ച് ത്വാഇഫ് മുനിസിപ്പാലിറ്റി ഒരുക്കിയ അഞ്ച് ലക്ഷത്തിലധികം ചെടികളുടെ പുഷ്പ പരവതാനിയാണ് ആളുകളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത്. 900 ചതുരശ്ര മീറ്ററിലാണ് പുഷ്പപരവതാനി ഒരുക്കിയിരിക്കുന്നത്.
മേളക്കിടയിൽ വിവിധ കലാമത്സര പരിപാടികളും നടന്നുവരുന്നുണ്ട്. റോസ് വാട്ടർ നിർമാതാക്കളുടെയും കൃഷിക്കാരുടെയും തദ്ദേശ ഉൽപന്നങ്ങളുടെയും സ്റ്റാളുകളും മേളയിലുണ്ട്. വിവിധ ഗവൺമെൻറ്, സ്വകാര്യ വകുപ്പുകളുടെ പങ്കാളിത്തത്തോടെ ത്വാഇഫ് ചേംബറാണ് ഇത്തവണ മേളക്ക് മേൽനോട്ടം വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.