സു​ഡാ​നി​ലെ വെ​ള്ള​പ്പൊ​ക്കം: അ​ടി​യ​ന്ത​ര സ​ഹാ​യ​മെ​ത്തി​ക്കാ​ൻ സ​ൽ​മാ​ൻ രാ​ജാ​വിന്റെ നി​ർ​ദേ​ശം

ജി​ദ്ദ: സു​ഡാ​നി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ലും പേ​മാ​രി​യി​ലും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക്​ സ​ഹാ​യ​മെ​ത്തി​ക്കാ​ൻ സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വ്​ നി​ർ​ദേ​ശം ന​ൽ​കി. ഭ​ക്ഷ​ണ​വും പാ​ർ​പ്പി​ട​സ​ഹാ​യ​വും ഉ​ൾ​പ്പെ​ടു​ന്ന അ​ടി​യ​ന്ത​ര​സ​ഹാ​യം കി​ങ്​ സ​ൽ​മാ​ൻ റി​ലീ​ഫ്​ സെൻറ​ർ (കെ.​എ​സ്​ റി​ലീ​ഫ്) വ​ഴി എ​ത്തി​ക്കാ​നാ​ണ്​ നി​ർ​ദേ​ശം.

ദു​രി​ത​ബാ​ധി​ത​ർ​ക്ക്​ സൗ​ദി ഭ​ര​ണ​കൂ​ടം ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന മാ​നു​ഷി​ക​സ​ഹാ​യം വി​പു​ലീ​ക​രി​ക്കു​ന്ന​തി​​ന്റെ ഭാ​ഗ​മാ​ണ്​ പു​തി​യ നി​ർ​ദേ​ശ​മെ​ന്ന്​ കി​ങ്​ സ​ൽ​മാ​ൻ ​സെൻറ​ർ ഫോ​ർ റി​ലീ​ഫ്​ ആ​ൻ​ഡ്​​ ഹ്യു​മാ​നി​റ്റേ​റി​യ​ൻ ആ​ക്ഷ​ൻ ജ​ന​റ​ൽ സൂ​പ്പ​ർ​വൈ​സ​ർ ഡോ. ​അ​ബ്​​ദു​ല്ല അ​ൽ​റ​ബീ​അ പ​റ​ഞ്ഞു.

സൗ​ഹൃ​ദ, സാ​ഹോ​ദ​ര്യ രാ​ജ്യ​ങ്ങ​ളി​ൽ പ​ല​വി​ധ പ്ര​യാ​സ​ങ്ങ​ളും ദു​ര​ന്ത​ങ്ങ​ളും ദു​രി​ത​ങ്ങ​ളു​മു​ണ്ടാ​യാ​ൽ ആ​ശ്ര​യ​മാ​യി അ​വ​ർ​ക്കൊ​പ്പം ത​ങ്ങ​ളു​ണ്ടാ​വു​മെ​ന്ന സൗ​ദി അ​റേ​ബ്യ​യു​ടെ പ്ര​ഖ്യാ​പ​ന​മാ​ണ്​ ഇ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സു​ഡാ​ന്​ ഇ​പ്പോ​ൾ ന​ൽ​കു​ന്ന സ​ഹാ​യം ആ ​ജ​ന​ത​യു​മാ​യു​ള്ള ശ​ക്ത​മാ​യ സാ​ഹോ​ദ​ര്യ​ബ​ന്ധ​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണെ​ന്നും ഡോ. ​റ​ബീ​അ പ​റ​ഞ്ഞു.

സു​ഡാ​നി​ലെ ആ​റ് സം​സ്ഥാ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന നി​ല​യി​ലാ​ണ്​ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യ​ത്. നി​ര​വ​ധി പേ​രു​ടെ മ​ര​ണ​ത്തി​നു​മി​ട​യാ​ക്കി. വെ​ള്ള​പ്പൊ​ക്ക ദു​ര​ന്ത​ങ്ങ​ളെ​യും നാ​ശ​ന​ഷ്ട​ങ്ങ​ളെ​യും കു​റി​ച്ച് സു​ഡാ​ൻ മ​ന്ത്രി​സ​ഭ ഞാ​യ​റാ​ഴ്ച ജാ​ഗ്ര​ത​യും അ​ടി​യ​ന്ത​രാ​വ​സ്ഥ​യും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ്​ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക്​ ആ​ശ്വാ​സ​മേ​കി സ​ൽ​മാ​ൻ രാ​ജാ​വ്​ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്.

Tags:    
News Summary - Floods in Sudan: King Salman to bring emergency aid The location

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.