ജിദ്ദ: 2020 മുതൽ ആഭ്യന്തര വിമാനയാത്രക്കാരിൽനിന്ന് 10 റിയാൽ ഫീസ് ഇൗടാക്കാൻ തീരുമാനം. സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് സൗദിയിലെ ആഭ്യന്തര വിമാന സർവിസുകളിൽ വരുകയും പോ കുകയും ചെയ്യുന്ന മുഴുവൻ യാത്രക്കാരിൽനിന്ന് ഫീസ് ഇൗടാക്കാൻ തീരുമാനിച്ചതെന്ന് പ് രാദേശിക പത്രങ്ങൾ റിപ്പോർട്ട് െചയ്തു. 2020 ജനുവരി ഒന്നു മുതiലാണ് തീരുമാനം നടപ്പാക്കുക.
എയർപോർട്ട് ലോഞ്ചുകളും അനുബന്ധ സൗകര്യങ്ങളും ഉപയോഗിക്കുന്നതിനുള്ള ഫീസാണിത്. എയർപോർട്ടുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾക്ക് ധനസഹായം സമാഹരിക്കുകയും ലക്ഷ്യമാണ്. തീരുമാനം. വിമാന കമ്പനികളിലൂടെയായിരിക്കും ഫീസ് സമാഹരിക്കുക.
ഇതിനായി വിമാന കമ്പനികളും വിമാനത്താവള ഒാഫിസിന് കീഴിലെ ധനകാര്യ സ്ഥാപനവും തമ്മിൽ ഏകോപനം ഉണ്ടായിരിക്കും. ഒരോ മൂന്നു വർഷവും ഫീസ് പുനഃപരിശോധനക്ക് വിധേയമാക്കും. ഫീസ് കുറയുകയോ, കൂടുകയോ ചെയ്യും. മുലകുടിക്കുന്ന കുഞ്ഞുങ്ങൾ, വിമാന കമ്പനിക്ക് കീഴിലെ പൈലറ്റുമാർ, എയർലൈൻസ് എൻജിനീയർമാർ, എയർ കൺട്രോളർ, ടെക്ഷനീഷ്യൻമാർ, ട്രാൻസിറ്റ് യാത്രക്കാർ എന്നിവരെ ഫീസിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.