യാംബു: യാംബുവിൽനിന്ന് ഉംറ തീർഥാടനത്തിന് പുറപ്പെട്ട മലയാളികൾ സഞ്ചരിച്ച കാറിന് പിറകിൽ ലോറിയിടിച്ച് അഞ്ചു പേർ അപകടത്തിൽപെട്ടു. വ്യാഴാഴ്ച വൈകീട്ട് ആറോടെ മക്കയിലെത്തുന്നതിന് 130 കിലോമീറ്റർ മുമ്പ് ഖുലൈസിലായിരുന്നു അപകടം. യാംബു റോയൽ കമീഷന് കീഴിൽ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരാണ് അപകടത്തിൽപെട്ടത്. സാരമായി പരിക്കേറ്റ മലപ്പുറം തിരൂർ സ്വദേശി ഇസ്മാഈലിനെ മികച്ച ചികിത്സ ലഭ്യമാക്കുന്നതിനായി ജിദ്ദ കിങ് അബ്ദുല്ല ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
വാഹനത്തിലുണ്ടായിരുന്ന മലപ്പുറം സ്വദേശികളായ മുഹമ്മദലി കട്ടിലശ്ശേരി, അഷ്റഫ് കരുളായി, തിരുവനന്തപുരം സ്വദേശികളായ അലി, അബ്ദുറഹ്മാൻ എന്നിവർക്ക് നിസ്സാര പരിക്കാണേറ്റത്. ഖുലൈസിലെ കെ.എം.സി.സി സന്നദ്ധ പ്രവർത്തകനായ റഷീദ് എറണാകുളവും സംഘവും സഹായത്തിനായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.