തനിമ ഖുർആൻ സമ്മേളനത്തിൽ ജംഇയ്യത്തുൽ ഉലമ ഹിന്ദ് സംസ്ഥാന ജനറൽ സെക്രട്ടറി അലിയാർ ഖാസിമി സംസാരിക്കുന്നു
റിയാദ്: മനുഷ്യ പ്രകൃതത്തിന് അനുയോജ്യമായ വിധിവിലക്കുകളും സാമൂഹിക ജീവിതത്തിന് അനുഗുണമായ തത്ത്വങ്ങളുമാണ് ഖുർആൻ ഉദ്ഘോഷിക്കുന്നതെന്ന് പ്രഖ്യാപിച്ച് ‘ഫിത്റ വൽ മീസാൻ’ തനിമ ഖുർആൻ സമ്മേളനം സമാപിച്ചു.
ഡൽഹി പബ്ലിക് സ്കൂളിൽ ആയിരത്തിലധികം ആളുകൾ പങ്കെടുത്ത പരിപാടിയിൽ പണ്ഡിതരായ അലിയാർ ഖാസിമിയുടെയും അബ്ദുൽ ഹകീം നദ്വിയുടെയും സാന്നിധ്യം വേറിട്ട അനുഭവമായി.
മനുഷ്യെൻറ സ്വാതന്ത്ര്യവും ആഗ്രഹങ്ങളും വകവെച്ചുകൊടുക്കുന്ന ദർശനമാണ് ഇസ്ലാമെന്നും അത്യന്തം അപകടമായ മദ്യം, മയക്കുമരുന്ന്, ചൂതാട്ടം, പലിശ തുടങ്ങിയ കാര്യങ്ങളെ നിരാകരിക്കുന്നത് മനുഷ്യപ്രകൃതത്തിന് യോജിക്കാത്തതിനാലാണെന്നും ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി അബ്ദുൽ ഹകീം നദ്വി പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി.
ഖുർആെൻറ നീതി സങ്കൽപത്തെ കുറിച്ച് സംസാരിച്ച ജംഇയ്യത്തുൽ ഉലമ ഹിന്ദ് സംസ്ഥാന ജനറൽ സെക്രട്ടറി അലിയാർ ഖാസിമി, നമ്മുടെ പരിഷ്കൃത ലോകത്തെ പല അന്താരാഷ്ട്ര വേദികളും അതിലെ വോട്ടെടുപ്പുമെല്ലാം എത്രമാത്രം അനീതി നിറഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടി.
തനിമ സെൻട്രൽ പ്രൊവിൻസ് പ്രസിഡൻറ് സിദ്ദിഖ് ജമാൽ അധ്യക്ഷത വഹിച്ചു. സോണൽ പ്രസിഡൻറുമാരായ സദ്റുദ്ദീൻ കിഴിശ്ശേരി, തൗഫീഖ് റഹ്മാൻ, റഷീദ് വാഴക്കാട് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഖുർആൻ ഓൺലൈൻ ക്വിസ് മത്സര വിജയികളായ സകിയ അബൂബക്കർ, എ.പി. സ്വഫ്വ, പി. ജസ്ലി എന്നിവർക്ക് സമ്മാനം നൽകി. വ്യത്യസ്ത സെൻററുകളിൽ നടന്ന ഖുർആൻ പരീക്ഷയിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. നാഫിഹ് അമീർ, ഹാസിം ഹാരിസ്, ഉമർ സഈദ് എന്നിവർ ഖിറാഅത്ത് നടത്തി.
ആദ്യ സെഷനിൽ നടന്ന ഖുർആൻ ടോക് ഷോയിൽ ഖുർആെൻറ ദിവ്യാത്ഭുതങ്ങൾ, പ്രാപഞ്ചിക ശാസ്ത്രീയ സത്യങ്ങൾ, കണക്കിലെ കൗതുകങ്ങൾ, ഭാഷയുടെ സൗന്ദര്യം, നിഗൂഢമായ അർഥതലങ്ങൾ എന്നിവയിലേക്ക് സദസ്സിെൻറ ശ്രദ്ധ ക്ഷണിച്ചു. ഖുർആൻ ഗവേഷകരായ അഹമ്മദ് അസ്ഹർ പുള്ളിയിലും അബ്ദുല്ലത്തീഫ് ഓമശ്ശേരിയുമാണ് ടോക് ഷോ നയിച്ചത്.
ജനറൽ കൺവീനർ റഹ്മത്തെ ഇലാഹി സ്വാഗതവും അഷ്റഫ് കൊടിഞ്ഞി നന്ദിയും പറഞ്ഞു. നിഷ യൂനിഫോമിെൻറ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
വിദ്യാർഥി സമ്മേളനത്തിൽ സ്റ്റുഡൻറ്സ് ഇന്ത്യ അംഗങ്ങളായ ആയിഷ ഇഫ, വിദാദ് റഷീദ്, ഫിസ ഫസൽ, ലംഹ ലബീബ്, നബ്ഹാൻ, ഹുദ, ഇശാ മെഹ്റിൻ, ഹനീൻ അസ്ലം എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. അബ്ദുൽ ഹകീം നദ്വി, അലിയാർ ഖാസിമി എന്നിവർ അതിഥികളായിരുന്നു. അസ്ലം മാസ്റ്റർ പരിപാടികൾ നിയന്ത്രിച്ചു.
വിവിധ മത്സരങ്ങൾ, പ്രദർശനങ്ങൾ, തീം ഷോ, മലർവാടി ട്രീ, ഇൻസ്റ്റൻറ് ക്വിസ് എന്നീ പരിപാടികളും നടന്നു. അഹ്ഫാൻ, അജ്മൽ, മൗണ്ടു അബ്ദുറഹ്മാൻ, ഫായിസ്, ലബീബ്, അബ്ദുറഹ്മാൻ സൈനക്സ്, ബഷീർ രാമപുരം, അയ്യൂബ്, ജസീറ അജ്മൽ, റഹ്മത്തുല്ല മേലാറ്റൂർ, റെൻസില ഷർഫിൻ, ഡോ. നുസ്റത്ത്, ഷറിഹാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സ്റ്റുഡൻറ്സ് ഇന്ത്യ എക്സിബിഷനിൽ ടീം ആയിഷ ഇഫ, സാറാ ജാസിർ ഒന്നാം സ്ഥാനം നേടി. വിദാദ് റഷീദ്, സഫ്രീൻ ആശിഖ് രണ്ടാം സ്ഥാനവും ഇശമെഹ്റിൻ, ഫിസ ഫസൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.