ഇന്ത്യയിൽനിന്ന് എത്തിയ ആദ്യ ഉംറ സംഘത്തെ മക്കയിൽ സ്വീകരിച്ചപ്പോൾ
മക്ക: ഈ സീസണിലെ ഇന്ത്യയിൽനിന്നുള്ള ആദ്യ ഉംറ തീർഥാടക സംഘം മക്കയിലെത്തി. അൽഹിന്ദ് ട്രാവൽസിനു കീഴിലെത്തിയ ഇവരെ മക്കയിൽ കെ.എം.സി.സി പ്രവർത്തകരും ഉംറ സർവിസ് കമ്പനി ഉദ്യോഗസ്ഥരും ട്രാവൽസ് പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു.
ശനിയാഴ്ചയാണ് ഉംറ സീസണിന് തുടക്കമായത്. കുഞ്ഞിമോൻ കാക്കിയ, മുജീബ് പൂക്കോട്ടൂർ, സുലൈമാൻ മാളിയേക്കൽ, മുസ്തഫ മഞ്ഞക്കുളം, ഷൈജൽ മടവൂർ, അൽഹിന്ദ് പ്രതിനിധികളായ മഹനാസ്, സുഹൈർ, അബ്ബാസ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.