മിനുക്കുപണികൾ മാത്രം ബാക്കി; ആദ്യ തിയറ്റർ ഒരുങ്ങുന്നു

റിയാദ്​: സൗദിയിലെ ആദ്യ സിനിമ പ്രദർശനത്തിനൊരുങ്ങുന്ന തിയറ്ററിൽ ഇനി മിനുക്കുപണികൾ മാത്രം ബാക്കി. റിയാദ്​ കിങ്​ അബ്​ദുല്ല ഫിനാൻഷ്യൽ സിറ്റിയിലെ തിയറ്ററിൽ എല്ലാസംവിധാനങ്ങളും തയാറായി കഴിഞ്ഞു. തിയറ്റർ നടത്താൻ കരാർ ലഭിച്ച എ.എം.സി തിയറ്റേഴ്​സി​​​െൻറ നേതൃത്വത്തിൽ ഹൈടെക്​ സംവിധാനങ്ങൾ സ്​ഥാപിച്ചിട്ടുണ്ട്​.

സിംഫണി കൺസേർട്ട്​ ഹാൾ ആയി നിർമിച്ച ഇൗ ഹാൾ പിന്നീടാണ്​ തിയറ്ററാക്കി മാറ്റിയെടുത്തത്​. 620 തുകൽ സീറ്റുകൾ ആണുള്ളത്​. മെയിൻ ഹാളും ബാൽക്കണിയുമായി രണ്ട്​ തട്ടുകളിലാണ്​ സീറ്റുകൾ സംവിധാനിച്ചിരിക്കുന്നത്​. ഏപ്രിൽ 18 നാണ്​ ആദ്യ പ്രദർശനം. ഹോളിവുഡ്​ ചിത്രം ബ്ലാക്​ പാൻതർ ആണ്​ ആദ്യസിനിമ.

Tags:    
News Summary - First theatre in saudi-saudi arabia-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.