കപ്പൽ വഴി ഹജ്ജ് തീർഥാടകരുടെ ആദ്യസംഘമെത്തി; സുഡാനിൽനിന്നുള്ള ആദ്യസംഘത്തിൽ 1,407 പേർ

ജിദ്ദ: കപ്പൽ വഴി ഹജ്ജ്​ തീർഥാടകരു​ടെ ആദ്യസംഘമെത്തി. ‘വാസ എക്സ്പ്രസ്’ എന്ന കപ്പലിൽ സുഡാനിൽ നിന്നെത്തിയ​ 1,407 തീർഥാടകരുടെ ആദ്യസംഘത്തെ ജിദ്ദ ഇസ്​ലാമിക തുറമുഖത്ത്​ അധികൃതർ ഊഷ്​മളാമയി വരവേറ്റു.

തീർഥാടകരെ സ്വീകരിക്കുന്നതിനും പ്രവേശന നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും തയ്യാറെടുപ്പുകളെല്ലാം പൂർത്തിയാക്കിയിരുന്നു. ഗതാഗത-ലോജിസ്​റ്റിക്സ് സഹ​ മന്ത്രി അഹമ്മദ് ബിൻ സുഫ്​യാൻ അൽഹസ്സൻ, തുറമുഖ അതോറിറ്റി (മവാനി) ആക്ടിങ്​ ചെയർമാൻ മാസിൻ ബിൻ അഹമ്മദ് അൽതുർക്കി, തുറമുഖത്ത് പ്രവർത്തിക്കുന്ന സർക്കാർ ഏജൻസികളിലെ നിരവധി ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ്​ തീർഥാടകരെ സ്വീകരിച്ചത്​. 


ഹജ്ജ്​ തീർഥാടകർക്കായി തുറമുഖ അതോറിറ്റി വലിയ ഒരുക്കമാണ്​ പൂർത്തിയാക്കിയിരിക്കുന്നത്​. 100 ഇമിഗ്രേഷൻ കൗണ്ടറുകൾ, 300 ലഗേജ് വണ്ടികൾ, ഡോക്കിങ്​ കപ്പലുകൾക്കായി ഒമ്പത്​ മറൈൻ ടഗ്ഗുകൾ, 12 സപ്പോർട്ട് മറൈൻ വെസ്സലുകൾ, 24 സുരക്ഷാ പട്രോളിങ്​ ടീമുകൾ, 13 ആംബുലൻസുകൾ, ഫയർ എൻജിനുകൾ, ഒരു സംയോജിത ആരോഗ്യ കേന്ദ്രം, 5,000 തീർഥാടകരെ ഉൾക്കൊള്ളാൻ ശേഷിയുള്ള അറൈവൽ, ഡിപ്പാർച്ചർ ടെർമിനലുകൾ, പ്രായമായവർക്കും രോഗികൾക്കുമായി പ്രത്യേക സംവിധാനങ്ങൾ എന്നിവയെല്ലാം പൂർണസജ്ജമാണ്​.

Tags:    
News Summary - First group of Hajj pilgrims arrive by ship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.