റിയാദ്: ജീവകാരുണ്യ രംഗത്തും അനാരോഗ്യകരമായ മത്സര പ്രവണതകൾ ഉടലെടുത്തിട്ടുണ്ടെന്ന് ഫിറോസ് കുന്നുംപറമ്പ ിൽ. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ജീവകാരുണ്യ പ്രവർത്തനത്തിലൂടെ അടുത്തിടെ ഏറെ ശ്രദ്ധേയനായ ഫിറോസ് റിയാദ് കല ാഭവൻ നൈറ്റിൽ പെങ്കടുക്കാനെത്തിയപ്പോൾ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. സോഷ്യ മീഡിയകളിലൂടെ െപ െട്ടന്ന് ശ്രദ്ധപിടിച്ചെടുക്കാമെന്നള്ള ലക്ഷ്യമാണ് മത്സര ബുദ്ധിക്ക് പിന്നിൽ. പക്ഷേ പ്രതിഫലമൊന്നും കാംക് ഷിക്കാതെ നിഷ്കളങ്കമായി പ്രവർത്തിക്കുന്നവർ കൂടി തെറ്റിദ്ധരിക്കപ്പെടാൻ ഇതിടയാക്കുന്നുണ്ട്. ഫേസ്ബുക്ക് ല ൈവിലൂടെയും മറ്റും യഥാർഥ ദുരിത ബാധിതരുടെ പ്രശ്നങ്ങളും വിഷമതകളും പുറത്തുവരുേമ്പാൾ സഹായങ്ങൾ അങ്ങോെട്ടാഴുകുന്നത് സ്വാഭാവികമാണല്ലോ. ഇതും ചിലരുടെ നീരസത്തിന് ഇടയാക്കിയിട്ടുണ്ട്.
ചില ട്രസ്റ്റുകാരും മറ്റും പതിവ് പിരിവിനായി ആളുകളെ സമീപിക്കുേമ്പാൾ ഇപ്പോഴില്ല, ഉള്ളത് ഫിറോസ് പറഞ്ഞ വിഷയത്തിന് കൊടുത്തു എന്ന് പറഞ്ഞ് പലരും കൈയ്യൊഴിയും. ഇത് ഇത്തരം ആളുകളെ തനിക്കെതിരെ തിരിയാൻ പ്രേരിപ്പിക്കുന്നുണ്ട്. തെറ്റിദ്ധാരണകൾ പരത്താനും വഴിമുടക്കാനുമുള്ള ശ്രമങ്ങൾ അങ്ങനെയുണ്ടാകുന്നതാകും. എന്നാൽ ഒരു പ്രതിഫലവും പ്രശസ്തിയും കാംക്ഷിക്കാതെ എെൻറ പ്രവർത്തനങ്ങളിൽ എന്നെ ഫോളോ ചെയ്യുന്നവർക്ക് ഉറച്ച വിശ്വാസമുണ്ട്. അതുമതി കൈമുതൽ. ഒട്ടും പ്രതീക്ഷിക്കാതെയാണ് സോഷ്യൽ മീഡിയയിലെ സെലിബ്രിറ്റി സ്റ്റാറ്റസിൽ വന്നുപെടുന്നത്. ഇത് മൂലം വിഷമങ്ങളില്ലാതില്ല. നിരന്തരം യാത്രകളും മറ്റും മൂലം മതിയായ സമയം കിട്ടാതെ വരുന്നുണ്ട്. പക്ഷേ ഇൗ സ്റ്റാറ്റസ് കൊണ്ട് പ്രയോജനമാണ് കൂടുതലും. അർഹിക്കുന്ന ആളുകൾക്ക് കൂടുതൽ സഹായം എത്തിക്കാൻ കഴിയുന്നു. ഇപ്പോൾ നിറയെ ഉദ്ഘാടന പരിപാടികളും യാത്രകളുമാണ്.
ഇതിൽ നിന്ന് കിട്ടുന്ന ചെലവുകഴിച്ചുള്ള പണം മുഴുവൻ സഹായം തേടി വരുന്നവർക്ക് നൽകുകയാണ് ചെയ്യുന്നത്. സ്വദേശമായ ആലത്തൂരിൽ ഒരു ചെറിയ മൊബൈൽ ഫോൺ സർവീസ് സ്ഥാപനം നടത്തിക്കൊണ്ടിരിക്കെ രണ്ട് വർഷം മുമ്പാണ് ഇൗ വഴിയിലേക്ക് യാദൃശ്ചികമായി എത്തിപ്പെടുന്നത്. ഒരു ദിവസം രാത്രിയിൽ മക്കൾക്ക് ഭക്ഷണവും വാങ്ങി വീട്ടിലേക്ക് പോകുേമ്പാൾ തെരുവിൽ മനോരോഗമുള്ള ഒരാളെ കണ്ടതാണ് വഴിത്തിരിവായത്. അയാൾക്ക് വിശപ്പുണ്ടായിരുന്നു. പകുതി ഭക്ഷണം അയാൾക്ക് കൊടുത്തു. മുന്നോട്ടുപോകുേമ്പാൾ മറ്റൊരു തെരുവ് ജീവിതത്തെയും കണ്ടു. ബാക്കി ഭക്ഷണം അയാൾക്കും കൊടുത്തു. സമൂഹം സഹായിക്കേണ്ട ഒരുപാട് ജീവിതങ്ങൾ ചുറ്റുപാടുമുണ്ടെന്ന് മനസിലാകുന്ന ദിനങ്ങളായിരുന്നു പിന്നീട്. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിരാലംബരായി കഴിഞ്ഞ ഒരു കുടുംബത്തെ കുറിച്ച് പറയാനാണ് ആദ്യമായി ഫേസ്ബുക്ക് ലൈവിൽ വന്നത്. ലൈവ് ആളുകൾ കണ്ടെങ്കിലും ആരും കുടുംബത്തെ ഏറ്റെടുക്കാൻ വന്നില്ല. അപ്പോൾ അവരെ ഏറ്റെടുത്ത് ഒരു വാടകവീട് തരപ്പെടുത്തി അവിടെ താമസമാക്കി. ഇനി അവർക്കൊരു വീട് വേണമെന്ന് പറഞ്ഞ് ലൈവ് ചെയ്തപ്പോൾ വമ്പിച്ച പ്രതികരണവും സഹായ പ്രവാഹവുമുണ്ടായി. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഒാരോ ലൈവിനും ധാരാളം സഹായമാണ് വരുന്നത്. സഹായിക്കുന്നവരിൽ കൂടുതലും പ്രവാസികളാണ്. മലപ്പുറം ആലുങ്കലിൽ 27 വീട് നിർമിച്ചുനൽകുന്ന ഒരു പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.
നാല് ലക്ഷം ചെലവിലാണ് വീട് നിർമാണം. ആലത്തൂരിൽ ഇതുപോലൊരു ലക്ഷ്യത്തോടെ രണ്ടേക്കർ സ്ഥലത്തിന് അഡ്വാൻസും കൊടുത്തിട്ടുണ്ട്. ലൈവിലൂടെയും നേരിട്ടുള്ള അഭ്യർഥനയിലൂടെയും പാവപ്പെട്ട ആളുകൾക്ക് പരമാവധി സഹായം ലോകത്തിെൻറ നാനാഭാഗത്തു നിന്ന് എത്തിച്ചുകൊടുക്കാനാണ് ശ്രമിക്കുന്നത്. ഇൗ വിധത്തിൽ മാസം ഒന്നരക്കോടി രൂപയുടെ സഹായമെങ്കിലും വരുന്നുണ്ടെന്നാണ് തോന്നുന്നത്.
സഹായം അർഹിക്കുന്നവരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് സംഭാവനകൾ പോകുന്നത്. എെൻറ കൈകൊണ്ട് ഒരു സംഭാവനയും തൊട്ടിട്ടില്ലെന്നും വളരെ സൂക്ഷ്മതയോടെയും സുതാര്യതയോടെയുമാണ് ഇൗ വിഷയങ്ങളിലെല്ലാം ഇടപെടുന്നതെന്നും ഫിറോസ് കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ റിയാദ് കലാഭവൻ ഭാരവാഹികളായ ഷാരോൺ ശരീഫ്, സജി കൊല്ലം, ഷാജഹാൻ കല്ലമ്പലം, സി.കെ ഫഹദ്, ജോർജ് കുട്ടി, ജോൺസൺ എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.