????? ???? ????????? ???????????? ???????????????? ??????? ????????????? ??????????????

സോഷ്യൽ മീഡിയ ചാരിറ്റി പ്രവർത്തനം സംരക്ഷിക്കപ്പെടണം -ഫിറോസ് കുന്നംപറമ്പിൽ

ജിദ്ദ: സമൂഹ മാധ്യമങ്ങൾ ഉപയോഗപ്പെടുത്തിയുള്ള സാന്ത്വന പ്രവർത്തനങ്ങൾക്ക് വിലക്കേർപെടുത്തരുതെന്ന് പ്രമുഖ ജീ വകാരുണ്യപ്രവർത്തകൻ ഫിറോസ് കുന്നം പറമ്പിൽ. സോഷ്യൽ മീഡിയ ചാരിറ്റി പ്രവർത്തനം സംരക്ഷിക്കപ്പെടേണ്ടത് നിരശ്രയ രായ രോഗികളെ സമബന്ധിച്ച് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ ബഖാല കൂട്ടായ്മ സംഘടിപ്പിച്ച വൻ സ്വീകരണച്ചടങ ്ങിൽ സംസാരിക്കുകയായിരുന്നു ഫിറോസ്.

തൻെറ പ്രവർത്തനങ്ങളിൽ നിയമ ലംഘനമുണ്ടോ എന്ന് സർക്കാറി​െൻറ എല്ലാ ഏജൻസ ികളും പല ഘട്ടങ്ങളിലായി പരിശോധിക്കുന്നുണ്ട്. അതിനിയും തുടരാവുന്നതാണ്. വേണമെങ്കിൽ തന്നെ നിരീക്ഷിക്കാൻ പൊലീസിനെ നിയോഗിച്ചോളു. ചാരിറ്റിക്കായി ബാങ്കിലേക്ക് വരുന്ന പണത്തിന് നികുതി വേണമെങ്കിൽ അത് അടച്ചുകൊണ്ട് ഇൗ മേഖലയിൽ പാവപ്പെട്ടവരെ സഹായിക്കുന്നത് തുടരും. ആശ്രയമറ്റ രോഗികൾക്ക് സർക്കാർ സംവിധാനത്തിൽ ചെയ്യുന്നതിനേക്കാളേറെ ത​െൻറ ഇടപെടലിലൂടെ ചെയ്യാൻ സാധിക്കുന്നുണ്ട്. തന്നിലുള്ള വിശ്വാസമാണ് പ്രവാസികളുടെ ഭാഗത്ത് നിന്ന് ഉൾെപടെ ലക്ഷക്കണക്കിന് രൂപ മണിക്കൂറുകൾകൊണ്ട് സ്വരൂപിക്കാനാവുന്നത്. ആ വിശ്വാസമുള്ളിടത്തോളം കാലം ഇൗ രംഗത്ത് ധൈര്യമായി തുടരും. ഏതുതരം അന്വേഷണം നേരിടാനും താൻ ഒരുക്കമാണ്. തന്നെ വിമർശിക്കുന്നവർ കൃത്യമായ അജണ്ടയോടെ ചാരിറ്റി പ്രവർത്തനം തകർക്കാൻ ശ്രമിക്കുകയാണെന്നും ഫിറോസ് കുറ്റപ്പെടുത്തി.


വൻ ജനക്കൂട്ടമാണ് ജിദ്ദ ശറഫിയ്യയിൽ വ്യാഴാഴ്ച രാത്രി തടിച്ചുകൂടിയത്. ജിദ്ദ ബഖാല കൂട്ടായ്മയാണ് ഫിറോസിന് നാട്ടിൽ വീടൊരുക്കുന്നത്. അതുമായി സഹകരിക്കന്നവരും ചടങ്ങിൽ സംബന്ധിച്ചു. ഫിറോസി​െൻറ വീടി​െൻറ താക്കോൽദാനം ജിദ്ദയിൽ തന്നെ നടത്തണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ജിദ്ദ നാഷനൽ ഹോസ്പിറ്റൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ വി.പി മുഹമ്മദലി പറഞ്ഞു. വി.പി മുഹമ്മദലിക്കും ശിയാസ് ഇമ്പാലക്കും ബഖാല കൂട്ടായ്മ ഏർപെടുത്തിയ ഉപഹാരം ഫിറോസ് കുന്നം പറമ്പിൽ സമ്മാനിച്ചു.

ഒസ്സാം അൽ ആമിരി, കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബൂബക്കർ അരിമ്പ്ര, ഒ.െഎ.സി.സിയുടെ മുതിർന്ന നേതാവ് അബ്ദുൽ മജീദ് നഹ, ഇന്ത്യൻ മീഡിയ ഫോറം പ്രസിഡൻറ് പി. ഷംസുദ്ദീൻ, ഡോ. ദിേനശൻ, ഫിറോസ് പാറക്കോട്, അബ്ദുൽഹഖ് തിരൂരങ്ങാടി, സി എം അഹമദ് ,ഇർഷാദ്, ഹസ്സൻകുട്ടി അരിപ്ര, ഷാജഹാൻ ബാവ തുടങ്ങിയവർ ആശംസ നേർന്നു. ജമാൽ മഞ്ചേരി അധ്യക്ഷത വഹിച്ചു. ഫിറോസിനെ കുറിച്ച് എഴുതിയ പാട്ടുകൾ ഹഖ് തീരൂരങ്ങാടി, സോഫിയ സുനിൽ എന്നിവർ ആലപിച്ചു. ഉമ്മർ ഫാറൂഖ് സ്വാഗതവും ഷാജഹാൻ അലനല്ലൂർ നന്ദിയും പറഞ്ഞു. മുസ്ഥഫ ലാലു, അഷ്റഫലി കോളോത്ത് ഷബീർ പാറക്കോട്. സമദ് ചോലക്കൽ അഷ്റഫ് ചുക്കൻ ,ബാപ്പുട്ടി പൂളമണ്ണ, ഉസ്മാൻ കരുളായി ,സക്കിർ അലനല്ലൂർ തുടങ്ങിയവർ നേതൃത്വം നൽകി.


Tags:    
News Summary - firos kunnamparambil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.