ജിദ്ദ: കോർണിഷ് മാനത്ത് വർണ വിസ്മയംതീർത്ത് വെടിക്കെട്ട്. ഇൗദുൽഫിത്വ്റിനോട് അനുബന്ധിച്ച് എൻറടൈൻമെൻറ് അതോറിറ്റിയാണ് ‘ഖർയത്ത് ഇൗദ്’ എന്ന പേരിൽ പെരുന്നാളാഘോഷവും വെടിക്കെട്ടും ഒരുക്കിയത്. പെരുന്നാളാഘോഷത്തിെൻറ ഭാഗമായി നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ വെടിക്കെട്ടാണിത്. വ്യാഴാഴ്ച തുടങ്ങിയ ആഘോഷം മൂന്നുദിവസം തുടരും. സംഗീത പശ്ചാത്തലത്തിൽ വെടിക്കെേട്ടാടെയുള്ള ഇൗദാഘോഷം രാജ്യത്ത് ആദ്യമായാണെന്ന് സംഘാടകർ മുഹമ്മദ് സക്കി ഹസ്നൈൻ പറഞ്ഞു. പെരുന്നാൾ ആഘോഷം കൂടുതൽ ആഹ്ലാദകരവും ആസ്വദ്യകരവുമാക്കാനാണ് ഇങ്ങിനെയൊരു പരിപാടി ഒരുക്കിയത്. വെടിക്കെട്ട് രംഗത്തെ ഏറ്റവും വിദഗ്ധരായ കമ്പനിയെയാണ് ഇതിന് ഏൽപിച്ചത്. വെടിക്കെട്ട് കാണാൻ 1200 ഒാളം പേർക്ക് സൗകര്യപ്പെടുന്ന ഗ്യാലറിയും ഒരുക്കിയിരുന്നു. മലിക് റോഡിലെ അമീർ നാഇഫ് ബിൻ അബ്ദുൽ അസീസ് റോഡ് ജംഗ്ഷനിലാണ് ഗ്യാലറി. രാത്രി കൃത്യം 11 മണിക്കാണ് വെടിക്കെട്ട്. ആറ് മിനുറ്റ് നീണ്ടു നിൽക്കുന്നതാണ് വെടിക്കെെട്ടന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.