ഹാഇലിൽ വൻ അഗ്​നിബാധ: ആറു​മരണം

ഹാഇൽ: ഹാഇൽ പ്രവിശ്യയിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ ആറുപേർ മരിച്ചു. വിദേശി തൊഴിലാളികളാണ്​ മരിച്ചവർ. ഇവർ ഏതുനാട്ടുകാരാണെന്ന്​ വ്യക്​തമായിട്ടില്ല.ബുധനാഴ്​ച രാവിലെയാണ്​ ക്യാമ്പിൽ തീ പടർന്നുപിടിച്ചത്​. സിവിൽ ഡിഫൻസ്​ സ്​ഥലത്തെത്തി അഗ്​നിബാധ നിയന്ത്രണവിധേയമാക്കിയെങ്കിലും അതിനകം ആറുപേർ മരിച്ചിരുന്നു. ഒരാളെ ഗുരുതരാവസ്​ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്​നിബാധയുടെ കാരണം തിരിച്ചറിയാൻ അന്വേഷണം ആ​രംഭിച്ചതായി ഹാഇൽ സിവിൽ ഡിഫൻസ്​ ഒൗദ്യോഗിക വക്​താവ്​ ലെഫ്​. കേണൽ നാഫിഇൗ അൽഹാർബി അറിയിച്ചു.

Tags:    
News Summary - fire-saudi -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.