ജിദ്ദ ബലദിൽ തീപിടിത്തം; വൻ നാശനഷ്​ടം

ജിദ്ദ: ജിദ്ദയിലെ ചരിത്ര  മേഖലയായ ബലദിലുണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്​ടം. ചൊവ്വാഴ്​ച ​രാത്രിയാണ്​  അടുത്തടുത്ത മൂന്ന്​ കെട്ടിടങ്ങളിൽ തീ പടർന്നത്​. രണ്ടു കെട്ടിടങ്ങളിൽ താമസക്കാരുണ്ടായിരുന്നു. രക്ഷാപ്രവർത്തനത്തിനിടയിൽ നാല്​ സിവിൽ ഡിഫൻസ്​ ഉദ്യോഗസ്​ഥരടക്കം അഞ്ച്​ പേർക്ക്​ ​ പരിക്കേറ്റതായി പ്രദേശിക പത്രം റിപ്പോർട്ട്​ ചെയ്​തു.  സിവിൽ ഡിഫൻസ്​ മണിക്കൂറുകൾ ​ശ്രമിച്ചാണ്​ തീ നിയന്ത്രണ വിധേയമാക്കിയത്​. അപകടത്തെ തുടർന്ന്​ സമീപകെട്ടിടങ്ങളിൽ നിന്നടക്കം താമസക്കാരെ മാറ്റിയിരുന്നു. കാരണം വ്യക്​തമായിട്ടില്ല.
Tags:    
News Summary - fire saudi arabia gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.