പ്രതീകാത്മക ചിത്രം

റിയാദിലെ കെമിക്കൽ കമ്പനിയിൽ തീപിടിത്തം​​; രണ്ട് മരണം

റിയാദ്​: സൗദി കെമിക്കൽ കമ്പനിയുടെ റിയാദിലെ ഫാക്​ടറിയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. നാല്​ പേർക്ക് പരിക്കേറ്റു. അത്​ശാന എന്ന സ്ഥലത്തുള്ള കമ്പനിയുടെ ഫാക്​ടറികളിലൊന്നി​െൻറ പ്രൊഡക്ഷൻ ലൈനുകളിലൊന്നിൽപെട്ട ഒരു റിയാക്​ടറിലാണ്​ അപകടം സംഭവിച്ച​െതന്ന്​ കമ്പനിയധികൃതർ അറിയിച്ചു. ചൊവ്വാഴ്​ച പുലർച്ചെ 2.30നായിരുന്നു​ സംഭവം.

രണ്ട് പേർ തൽക്ഷണം മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. അപകടത്തി​െൻറ ഫലമായുണ്ടായ നാശനഷ്​ടങ്ങളുടെ പ്രാഥമിക വിലയിരുത്തലുകൾ നടത്തി. ഒരു കോടി റിയാലി​െൻറ നഷ്​ടമുണ്ടായതായാണ്​ കണക്കാക്കുന്നതെന്ന്​ കെമിക്കൽ കമ്പനിയെ ഉദ്ധരിച്ച്​ ‘സൗദി തദാവുൽ’ റിപ്പോർട്ട്​ ചെയ്​തു.

ബന്ധപ്പെട്ട സുരക്ഷാ വകുപ്പുകൾ ഇടപെട്ടിട്ടുണ്ട്​. അന്വേഷണം ആരംഭിച്ചു. കേടുപാടുകൾ തീർക്കാനും ലൈനി​െൻറ പ്രവർത്തനം പുനഃസ്ഥാപിക്കാനുമുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്​. ഇതുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് കമ്പനി പറഞ്ഞു. മരിച്ചവരും പരി​ക്കേറ്റരും ഏത്​ രാജ്യക്കാരാണെന്ന വിവരങ്ങൾ ലഭ്യമായിട്ടില്ല.

Tags:    
News Summary - Fire broke out in a chemical company in Riyadh; Two deaths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.