????? ????????? ????????? ?????? ???

സ്​കൂൾ ബസിന്​ തീപിടിച്ചു, വിദ്യാർഥിനികൾ  അദ്​​ഭുതകരമായി രക്ഷപ്പെട്ടു

അബ്​ഹ: മുജാറദ മേഖലയിൽ സ്​കൂൾ ബസിന്​ തീപിടിച്ചു. 40 ഒാളം വിദ്യാർഥിനികൾ അദ്​​ഭുതകരമായി രക്ഷപ്പെട്ടു. വ്യാ​ഴാഴ്​ച രാവിലെയാണ്​ സംഭവം. സ്​കൂളിലേക്ക്​ കുട്ടികളെ കൊണ്ടുപോകുന്ന ബസിനാണ്​ തീ പിടിച്ചത്​. തീ കണ്ടയുടനെ ഡ്രൈവർ ബസ്​ നിർത്തി മുഴുവൻ വിദ്യാർഥികളെയും ഒഴിപ്പിച്ചു. ആർക്കും പരിക്കില്ല. ബസിന്​ തീപിടിച്ച വിവരമറിഞ്ഞ ഉടനെ  അഗ്​നിശമന വിഭാഗം കുതിച്ചെത്തി തീ നിയന്ത്രണവിധേയമാക്കിയതായി അസീർ മേഖല സിവിൽ ഡിഫൻസ്​ വക്​താവ്​ കേണൽ മുഹമ്മദ്​ ബിൻ അബ്​ദുറഹീം അൽആസിമി പറഞ്ഞു. അഗ്​നിബാധയുടെ കാരണമറിയാൻ അന്വേഷണം നടത്തിവരികയാണെന്നും സിവിൽ ഡിഫൻസ്​ വക്​താവ്​ പറഞ്ഞു. സംഭവം നടന്നയു​ടനെ സ്​കൂൾ കാര്യ അസിസ്​റ്റൻറ്​ മേധാവിയുടെ മേൽനോട്ടത്തിലുള്ള സംഘത്തോട്​ സംഭവ​ സ്​ഥലത്തെത്താനും അടിയന്തിര റിപ്പോർട്ട്​ നൽകാനും മഹാഇൽ വിദ്യാഭ്യാസ കാര്യ മേധാവി മൻസൂർ അബ്​ദുല്ല ആശുറൈ ആവശ്യപ്പെട്ടു.
Tags:    
News Summary - fire accident in school bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.