മക്കയിൽ ഫ്ലാറ്റിന്​ തീപിടിച്ച്​ ഒരു മരണം 

മക്ക: മക്കയിൽ ഫ്ലാറ്റിലുണ്ടായ അഗ്​നിബാധയിൽ ഒരാൾ മരിച്ചു. സ്​​ത്രീക്ക്​ പരിക്കേൽക്കുകയും ചെയ്​തു. അസീസിയ ഡിസ്​ട്രിക്​റ്റിൽ ഇന്നലെ രാവിലെയാണ്​ സംഭവം. രണ്ടുനിലയുള്ള കെട്ടിടത്തിലെ താഴെ നിലയിലെ ഫ്ലാറ്റിലാണ്​ അഗ്​നിബാധയുണ്ടായത്​. സിവിൽ ഡിഫൻസ്​ എത്തിയാണ്​ തീ അണച്ചത്​. കടുത്ത പുകപടലം ഉണ്ടായതിനാൽ കെട്ടിടത്തിലെ താമസക്കാരെ പിന്നീട്​ ഒഴിപ്പിച്ചു. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ചു  അഗ്​നിബാധയുടെ  കാരണമറിയാൻ അന്വേഷണം നടത്തിവരികയാണെന്ന്​ മക്ക സിവിൽ ഡിഫൻസ്​ വക്​താവ്​ കേണൽ നാഇഫ്​ അൽശരീഫ്​ പറഞ്ഞു.
Tags:    
News Summary - fire accident in Flat- Saudi Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.