റിയാദിൽ ഇൻറർനാഷനൽ ഫിലോസഫി സെമിനാറിൽ പ്രബന്ധം അവതരിപ്പിക്കാനെത്തിയ ഫാത്തിമ നൂറ വഫിയക്കുള്ള ജിദ്ദ അനാകിഷ് കെ.എം.സി.സി കമ്മിറ്റി ഉപഹാരം ബഷീർ കീഴില്ലത്ത് നൽകുന്നു.
ജിദ്ദ: സൗദി സാംസ്കാരിക മന്ത്രാലയം റിയാദിൽ സംഘടിപ്പിച്ച ഇന്റർനാഷനൽ ഫിലോസഫി കോൺഫറൻസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സൗദിയിലെത്തിയ കൊടുവള്ളി സ്വദേശിനി ഫാത്തിമ നൂറ വഫിയയെ ജിദ്ദ അനാകിഷ് കെ.എം.സി.സി കമ്മിറ്റി ആദരിച്ചു.
ഖറം ജിദ്ദ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡൻറ് ബഷീർ കീഴില്ലത്ത് ഉപഹാരം നൽകി. ചടങ്ങിൽ ഹസ്സൻ ബത്തേരി, ബഷീർ കുറ്റിക്കടവ്, മുഹമ്മദ് ഫത്താഹ്, റഹ് മത്ത് അലി എരത്തിക്കൽ, ഹസ്സൻ കോയ, മുംതാസ് പാലോളി, നസീഹ അൻവർ, ഹാജറ ബഷീർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.