ഫാരിസ് സഗ്ബീനിക്ക് യു.എഫ്‌.സി ഫാല്‍ക്കണ്‍ അവാര്‍ഡ് സമ്മാനിച്ചു

ദമ്മാം: അൽഖോബാർ യുനൈറ്റഡ് ഫുട്ബോള്‍ ക്ലബ്​ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന ഫാല്‍ക്കണ്‍ അവാര്‍ഡ് യു.എസ്.ജി ബോറല്‍ മിഡില്‍ ഈസ്​റ്റ്​ കമ്പനി മാനേജിങ് ഡയറക്ടര്‍ ഫാരിസ് സഗ്ബീനിക്ക് സമ്മാനിച്ചു. ഇന്ത്യന്‍ തൊഴില്‍ സമൂഹത്തോടും അവരുടെ ക്ഷേമ കാര്യങ്ങളോടുമുള്ള ഗുണപരമായ സമീപനമാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. സൗദി അറേബ്യന്‍ സൊസൈറ്റി ഫോര്‍ കള്‍ച്ചറല്‍ ആൻഡ്​ ആര്‍ട്‌സ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അബ്​ദുല്ല ഹസന്‍ അവാര്‍ഡ് സമ്മാനിച്ചു. ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ ഭരണസമിതി ചെയര്‍മാന്‍ സുനില്‍ മുഹമ്മദ് പൊന്നാടയും പ്രിന്‍സിപ്പല്‍ ഡോ. ഇ.കെ മുഹമ്മദ് ഷാഫി പ്രശസ്തി പത്രവും കൈമാറി.


യു.എഫ്‌.സിയുടെ പത്താം വാര്‍ഷിക പരിപാടികളുടെ ഉദ്ഘാടനം സൗദി സ്‌പോര്‍ട്‌സ് കിഴക്കന്‍ പ്രവിശ്യാ ഡയറക്ടര്‍ ജാഫര്‍ ഹസന്‍ അല്‍ ഷുവൈക്കത്ത് നിർവഹിച്ചു. യു.എസ്.ജി ബോറല്‍ ഡയറക്ടര്‍ മുഹമ്മദ് ഫൈസല്‍ അല്‍ ബസ്സാം മുഖ്യാതിഥിയായിരുന്നു. ഒക്ടോബര്‍ അഞ്ചിന് ഖാദിസിയ ഫ്ലഡ്‌ലൈറ്റ് സ്​റ്റേഡിയത്തില്‍ ആരംഭിക്കുന്ന വാര്‍ഷിക ടൂര്‍ണമ​​െൻറി​​​െൻറ ലോഗോ ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡൻറ്​ വില്‍ഫ്രഡ് ആന്‍ഡ്രൂസിന് നല്‍കി യു.എസ്.ജി ബോറല്‍ ജനറല്‍ മാനേജര്‍ സിയാദ് മാലിക് പ്രകാശനം ചെയ്തു. റിയാദ് എസ് അസ്സി, എമിലിയോ ഖൈരല്ല എന്നിവർ സമ്മാനങ്ങള്‍ വിതരണം ചെയ്തു. നിബ്രാസ് ശിഹാബ് അവതാരകനായിരുന്നു. ഷമീം വഹീദ്, മുഹമ്മദ് നിഷാദ്, ശരീഫ് മാണൂര്‍, അഷ്‌റഫ് തലപ്പുഴ, മാത്യു തോമസ്, അന്‍സാര്‍ കോട്ടയം, ശബീര്‍ ആക്കോട് എന്നിവർ നേതൃത്വം നല്‍കി.

Tags:    
News Summary - faris sagbeenikk ufc faicon award-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.