അൽ അഹ്സ: മോഡേൺ ഇൻറർനാഷനൽ സ്കൂൾ (അൽ അഹ്സ) അധ്യാപികയും നർത്തകിയും ഡാൻസ് കൊറിയോഗ്രാഫറുമായ ഗീതക്ക് ഒ.ഐ.സി.സി അൽ അഹ്സ ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി. അൽ അഹ്സയിൽനിന്ന് സൗദി അറേബ്യയുടെ മറ്റൊരു നഗരത്തിലേക്ക് ജോലി സംബന്ധമായി പോവുന്ന ടീച്ചർക്കുള്ള സ്നേഹോപഹാരം ആകടിങ് പ്രസിഡൻറ് അർശദ് ദേശമംഗലം കൈമാറി. പ്രസാദ് കരുനാഗപ്പള്ളി, ശാഫി കുദിർ, ഉമർ കോട്ടയിൽ, ഷിജോമോൻ വർഗീസ്, നവാസ് കൊല്ലം, അഷ്റഫ് കരുവാത്ത്, ഷാനി ഓമശ്ശേരി, സബീന അഷ്റഫ്, ഹഫ്സൽ മേലേതിൽ, നൗഷാദ് താനൂർ, സലീം ജാഫർ, ഷിബു മുസ്തഫ, സിജൊ രാമപുരം, റിജോ ഉലഹന്നാൻ, അഫ്സാന എന്നിവർ സംസാരിച്ചു. ഗീത ടീച്ചർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.