ഹാജിമാർക്കും വളൻറിയർമാർക്കും യാംബു തനിമ സംഘടിപ്പിച്ച യാത്രയയപ്പ് പരിപാടിയിൽ പങ്കെടുത്തവർ
യാംബു: യാംബുവിൽനിന്നും ഹജ്ജിനും വളൻറിയർ സേവനത്തിനും പോകുന്ന തനിമ കലാസാംസ്കാരിക വേദി യാംബു സോണൽ കമ്മിറ്റി യാത്രയയപ്പ് നൽകി. ‘ഹജ്ജിന്റെ ആത്മാവ്’ എന്ന ശീർഷകത്തിൽ തനിമ വെസ്റ്റേൺ പ്രൊവിൻസ് സെക്രട്ടറി സലിം വേങ്ങര മുഖ്യപ്രഭാഷണം നടത്തി.
ഹജ്ജിലൂടെ നേടിയെടുക്കുന്ന ആത്മീയമായ കരുത്ത് വരും ജീവിതത്തിലേക്കുള്ള മുതൽക്കൂട്ടാവണമെന്നും തീർഥാടകരെ സേവിക്കാൻ രംഗത്ത് വരുന്ന വളൻറിയർമാർ സ്വയം സമർപ്പണം ചെയ്ത് സന്നദ്ധരായത് ഏറെ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. തനിമ യാംബു സോണൽ പ്രസിഡൻറ് അനീസുദ്ദീൻ ചെറുകുളമ്പ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹജ്ജ് വളൻറിയർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് എക്സിക്യൂട്ടീവ് അംഗം ഇൽയാസ് വേങ്ങൂർ സംസാരിച്ചു. തനിമ ഹജ്ജ് വളൻറിയർ കോ ഓഡിനേറ്റർ നൗഷാദ് വി. മൂസ ആമുഖഭാഷണം നിർവഹിച്ചു. സോണൽ സെക്രട്ടറി അബ്ബാസ് എടക്കര സമാപന പ്രസംഗം നടത്തി. ഷൗക്കത്ത് എടക്കര ഖിറാഅത്ത് നടത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.